ബിജെപി അകൗണ്ട് പൂട്ടിച്ചതും ബിജെപി മുന്നേറ്റം തടഞ്ഞതും യുഡിഎഫാണ്: വോട് കച്ചവടം മറച്ചു വയ്ക്കാനാണ് മുഖ്യമന്ത്രി മറിച്ച് ആരോപണം ഉന്നയിക്കുന്നത്: രമേശ് ചെന്നിത്തല

 


തിരുവനന്തപുരം: (www.kvartha.com 04.05.2021) നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ അകൗണ്ട് പൂട്ടിക്കുകയും, സിപിഎം ബിജെപി ഡീല്‍ തകര്‍ത്ത് ബിജെപി മുന്നേറ്റത്തെ തടഞ്ഞു നിര്‍ത്തുകയും ചെയ്തത് കോണ്‍ഗ്രസും യുഡിഎഫുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ബിജെപിയും സിപിഎമും തമ്മില്‍ നടത്തിയ വോടുകച്ചവടം പുറത്തുവരുമെന്ന് കണ്ടപ്പോള്‍ രക്ഷപെടാനായി മുന്‍കൂട്ടി എറിഞ്ഞത് മാത്രമാണ് ബിജെപി, യുഡിഎഫിന് വോടുമറിച്ചു നല്‍കി എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണമെന്നും അദ്ദേഹം പറഞ്ഞു.

നേമം, പാലക്കാട്, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളാണ് ബിജെപി ജയിക്കാന്‍ സാധ്യതയുള്ളതായി അവര്‍ തന്നെ കണ്ടിരുന്ന മണ്ഡലങ്ങള്‍. ഇവിടെ ബിജെപിയുടെ മുന്നേറ്റത്തെ തടഞ്ഞത് യുഡിഎഫ് സ്ഥാനാര്‍ഥികളാണെന്ന് വോടുകളുടെ കണക്കുകളില്‍ നിന്ന് വ്യക്തമാണ്. ഈ നാലിടത്തും സിപിഎം വോട് കുറയുകയും ചെയ്തു. അവ ബിജെപി സ്ഥാനാര്‍ഥികള്‍ക്കാണ് കിട്ടിയതെന്നും അദ്ദേഹം ആരോപിച്ചു.

സിറ്റിംഗ് സീറ്റായ നേമത്ത് കോണ്‍ഗ്രസ് കരുത്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തി ബിജെപിക്കെതിരെ കനത്തയുദ്ധമാണ് കോണ്‍ഗ്രസ് നടത്തിയത്. അവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ മുരളീധരന്‍ കഴിഞ്ഞ തവണത്തെ 13860 വോടുകള്‍ 369524 വോടുകളായി വര്‍ധിപ്പിച്ചാണ് ബിജെപിയെ തളച്ചത്.

ഇടതു സ്ഥാനാര്‍ഥിയായ ശിവന്‍കുട്ടിയാകട്ടെ കഴിഞ്ഞ തവണ പിടിച്ച 59,192 വോടുകള്‍ പിടിച്ചില്ല. 55,837 വോടുകളാണ് ഇത്തവണ ശിവന്‍കുട്ടിക്ക് ലഭിച്ചത്. 3,305 വോടുകള്‍ സിപിഎം സ്ഥാനാര്‍ഥി ബിജെപിക്ക് വിട്ടുകൊടുക്കുകയാണ് ചെയ്തത്.

ബിജെപി അകൗണ്ട് പൂട്ടിച്ചതും ബിജെപി മുന്നേറ്റം തടഞ്ഞതും യുഡിഎഫാണ്: വോട് കച്ചവടം മറച്ചു വയ്ക്കാനാണ് മുഖ്യമന്ത്രി മറിച്ച് ആരോപണം ഉന്നയിക്കുന്നത്: രമേശ് ചെന്നിത്തല

മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥി എകെഎം അശ്റഫിന്റെ മുന്നേറ്റമാണ് ബിജെപിയുടെ അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വിജയത്തെ തകര്‍ത്തത്. കഴിഞ്ഞ തവണത്തെക്കാള്‍ യുഡിഎഫ് 8888 വോടുകള്‍ കൂടുതല്‍ പിടിച്ച് യുഡിഎഫ്- ബിജെപി മുന്നേറ്റത്തെ തടഞ്ഞപ്പോള്‍ സി പി എം 1926 വോടുകള്‍ ബിജെപിക്ക് സമ്മാനിക്കുകയാണ് ചെയ്തത്.

സംസ്ഥാനത്ത് 69 ലേറെ മണ്ഡലങ്ങളില്‍ ബിജെപി- സിപിഎമിനും ഇടതുമുന്നണിക്കും വോടുമറിച്ച് നല്‍കിയിട്ടുണ്ടെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
സിപിഎമിന്റെ പ്രമുഖ സ്ഥാനാര്‍ഥി പി രാജീവ് മത്സരിച്ച കളമശേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് 13065 വോടുകളുടെ കുറവാണ് കഴിഞ്ഞ തവണത്തെക്കാള്‍ ഇത്തവണ ഉണ്ടായത്.

കുട്ടനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് ഇത്തവണ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാള്‍ കുറഞ്ഞത് 18098 വോടുകളാണ്. കഴിഞ്ഞ തവണ പിടിച്ചതിന്റെ പകുതി വോട് പോലും എന്‍ഡിഎ പിടിച്ചില്ല. ഇത് ഇടതു സ്ഥാനാര്‍ഥിക്ക് മറിച്ച് കൊടുത്തു.

വൈക്കത്ത് എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് കഴിഞ്ഞ തവണ 30067 വോടുകള്‍ ആണ് ലഭിച്ചതെങ്കില്‍ ഇത്തവണ ലഭിച്ചത് വെറും 11953 വോടുകള്‍. വ്യത്യാസം 18,114 വോടുകള്‍. ഇത് ലഭിച്ചത് അവിടുത്തെ സിപിഐ സ്ഥാനാര്‍ഥിക്ക്.

ഏറ്റുമാനൂര്‍, അരുവിക്കര, തൃത്താല, വടക്കാഞ്ചേരി, ഇടുക്കി, പീരുമേട്, ചങ്ങനാശേരി, വാമനപുരം, കോവളം, കൈപ്പമംഗലം, തുടങ്ങി ബിജെപി ഇടതു മുന്നണിക്ക് വോട് മറിച്ച് നല്‍കിയ മണ്ഡലങ്ങളുടെ വലിയ ലിസ്റ്റ് തന്നെയുണ്ട്.

സിപിഎമും ബിജെപിയും തമ്മില്‍ ഡീല്‍ ഉണ്ടെന്ന് ആര്‍ എസ് എസ് ഉന്നതന്‍ ബാലശങ്കര്‍ തിരഞ്ഞെടുപ്പിന് മുമ്പ് വെളിപ്പെടുത്തിയത് ശരിയാണെന്ന് തെളിയിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലമെന്നും ചെന്നിത്തല പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാല്‍ ഏത് കൊച്ചുകുട്ടിക്കും ബോധ്യപ്പെടുന്ന കാര്യം മറച്ച് വച്ച് പച്ചക്കള്ളം പ്രചരിപ്പിച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Keywords:  News, Thiruvananthapuram, Kerala, State, Ramesh Chennithala, Pinarayi Vijayan, vote, Assembly-Election-2021, Assembly election 2021: Ramesh Chennithala against Chief Minister.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia