കോവിഡ് ആശ്വാസ നിധിയിലേക്ക് 2കോടി സംഭാവന നല്‍കി കോഹ് ലിയും അനുഷ്‌കയും
May 7, 2021, 17:39 IST
ന്യൂഡെല്‍ഹി: (www.kvartha.com 07.05.2021) കോവിഡ് ആശ്വാസ നിധിയിലേക്ക് രണ്ടുകോടി സംഭാവന നല്‍കി ഇന്ത്യന്‍ ക്രികെറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ് ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയും. മഹാമാരിയെ നേരിടാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടു കോടി രൂപയാണ് ഇരുവരും സംഭാവന നല്‍കിയത്.
![കോവിഡ് ആശ്വാസ നിധിയിലേക്ക് 2കോടി സംഭാവന നല്‍കി കോഹ് ലിയും അനുഷ്‌കയും](https://www.kvartha.com/static/c1e/client/115656/downloaded/b76443f2dcb93828b5a461af56254c19.jpg)
'നിങ്ങളുടെ പിന്തുണക്ക് ഞങ്ങള്‍ നന്ദിയുള്ളവരായിരിക്കും. നമുക്കെല്ലാവര്‍ക്കും ഒത്തുചേര്‍ന്ന് നമ്മുടെ പിന്തുണ ആവശ്യമുള്ളവരെ സഹായിക്കാം. ഞങ്ങളുടെ ഉദ്യമത്തില്‍ ചേരാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നുവെന്നും കോഹ് ലി ട്വീറ്റ് ചെയ്തു. കൂടാതെ, #InThisTogether എന്ന ഹാഷ് ടാഗ് ക്യാമ്പയിനും താരങ്ങള്‍ തുടക്കം കുറിച്ചിട്ടുണ്ട്.
രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. വെള്ളിയാഴ്ചത്തെ കണക്ക് പ്രകാരം 4.14 ലക്ഷം പേര്‍ക്കാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.
Keywords: Anushka Sharma, Virat Kohli donate Rs 2 cr, start fundraiser for Covid-19 relief: ‘We will overcome this together’, New Delhi, News, Virat Kohli, Compensation, Health, Health and Fitness, National, Sports, Cricket, Cinema.As our country battles the second wave of Covid-19, and our healthcare systems are facing extreme challenges, it breaks my heart to see our people suffering.
— Anushka Sharma (@AnushkaSharma) May 7, 2021
So, Virat and I have initiated a campaign #InThisTogether, with Ketto, to raise funds for Covid-19 relief. pic.twitter.com/q71BR7VtKc
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.