എയര്‍ടെല്‍ ജീവനക്കാര്‍ എന്ന വ്യാജേന വിളിച്ച്‌ നിങ്ങളുടെ വിവരങ്ങൾ അപൂര്‍ണമാണെന്ന് അറിയിക്കുന്നുവോ ? എങ്കിൽ തട്ടിപ്പിനിരയാവാതെ സൂക്ഷിക്കുക: ഉപഭോക്താക്കൾക്ക് ജാഗ്രത മുന്നറിയിപ്പുമായി അധികൃതർ

 


ന്യൂഡെൽഹി: (www.kvartha.com 23.05.2021) സൈബർ തട്ടിപ്പുകൾക്ക് ഇരയായി നിരവധി ആളുകൾക്ക് പണം നഷ്ടപെട്ട വാർത്തകൾ പലപ്പോഴായി കാണാറുണ്ട്. ഈ സാഹചര്യത്തിലാണ് എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എയര്‍ടെല്‍ ഇന്ത്യ ദക്ഷിണേഷ്യ സി ഇ ഒ മുന്നറിയിപ്പുമായി രംഗത്ത് വന്നത്.

കോവിഡ് വ്യാപനം അതിരൂക്ഷമാവുകയും രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തു. ഈ അവസ്ഥയില്‍ ആളുകള്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍, സേവനങ്ങള്‍ എന്നിവയെ കൂടുതലായി ആശ്രയിക്കുന്നുണ്ട്. അതേസമയം തന്നെ ഈ അവസരത്തിൽ സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുകയാണെന്ന് എയര്‍ടെല്‍ സി ഇ ഒ ഗോപാല്‍ വിറ്റല്‍ ചൂണ്ടിക്കാട്ടുന്നു.

ആപുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് മുതല്‍ ഇടപാടുകള്‍വരെ വിവിധ കാര്യങ്ങളില്‍ വിറ്റൽ മുന്നറിയിപ്പ് നല്‍കുന്നു. ഡിജിറ്റല്‍ പേയ്‌മെന്റുകളുമായി ബന്ധപ്പെട്ട് വരിക്കാരുടെ ഒടിപിയും യുപിഐയും വഴിയുള്ള ഇടപാടുകളും തട്ടിപ്പിന് ഇരയാകുന്നുണ്ട്.

സൈബര്‍ തട്ടിപ്പ് നടക്കുന്നത് പ്രധാനമായും രണ്ടു മാര്‍ഗങ്ങളിലൂടെയാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. എയര്‍ടെല്‍ ജീവനക്കാര്‍ എന്ന വ്യാജേന വരിക്കാരനെ വിളിക്കുക അല്ലെങ്കില്‍ എസ്‌എംഎസ് അയച്ച്‌ കെ വൈ സി (ഉപഭോക്താവിന്റെ വിവരങ്ങള്‍) അപൂര്‍ണമാണെന്ന് അറിയിക്കുന്നു. ഉപഭോക്താവിനോട് 'എയര്‍ടെല്‍ ക്വിക് സപോര്‍ട്, എന്ന ഇല്ലാത്തൊരു ആപ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറയുകയും ഇല്ലാത്ത ആപ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിക്കുന്ന ഉപഭോക്താവിനെ ടീം വ്യൂവര്‍ ക്വിക് ആപിലേക്ക് തിരിക്കും.

ഈ ആപിലൂടെ ഉപകരണത്തിന്റെ നിയന്ത്രണം തട്ടിപ്പുകാരുടെ പക്കലാക്കുന്നു. ഇതോടെ അതിലുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ എളുപ്പമാകും. ഉപഭോക്താവ് തന്നെ അത് ഇന്‍സ്റ്റാള്‍ ചെയ്താലും ഉപകരണവും അതുമായി ബന്ധപ്പെട്ട വിവരങ്ങളും തട്ടിപ്പുകാരന് ലഭ്യമാകുമെന്ന് വിറ്റല്‍ വിശദമാക്കുന്നു.

എയര്‍ടെല്‍ ജീവനക്കാര്‍ എന്ന വ്യാജേന വിളിച്ച്‌ നിങ്ങളുടെ വിവരങ്ങൾ അപൂര്‍ണമാണെന്ന് അറിയിക്കുന്നുവോ ? എങ്കിൽ തട്ടിപ്പിനിരയാവാതെ സൂക്ഷിക്കുക: ഉപഭോക്താക്കൾക്ക് ജാഗ്രത മുന്നറിയിപ്പുമായി അധികൃതർ

വി ഐ പി നമ്പറുകൾ നല്‍കാമെന്നു പറഞ്ഞും ഉപഭോക്താക്കളെ മറ്റൊരു രീതിയിലും തട്ടിപ്പിനിരയാക്കാൻ ഇവർ ശ്രമിക്കും. നമ്പർ ലഭിക്കുന്നതിനായി ഡിസ്‌കൗണ്ട് ഓഫറുകള്‍ നല്‍കും. എന്നിട്ട് ടോകണ്‍ അല്ലെങ്കില്‍ ബുകിങ് തുക ആവശ്യപ്പെടും. ഫൻഡ് ലഭിച്ചു കഴിഞ്ഞാല്‍ പിന്നെ മറുപടിയൊന്നും ഉണ്ടാകില്ല, അവരെ കണ്ടെത്താനും പറ്റില്ല. വിഐപി നമ്പറുകൾ നല്‍കുന്ന ഏര്‍പാടൊന്നും എയര്‍ടെലിനില്ലെന്നും മൂന്നാമതൊരു ആപ് ഡൗൺലോഡ് ചെയ്യാന്‍ ആവശ്യപ്പെടില്ലെന്നും വിറ്റല്‍ വ്യക്തമാക്കുന്നു. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഉടനെ എയർടെലിലെ 121 ലേക്ക് വിളിച്ച്‌ സംശയം മാറ്റി സ്ഥിരീകരിക്കണമെന്നും വിറ്റല്‍ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി.

തട്ടിപ്പിന് ഇരയാകുമെന്ന ആശങ്കയില്ലാത്ത, എയര്‍ടെല്‍ വികസിപ്പിച്ചെടുത്ത രാജ്യത്തെ ആദ്യത്തെ ഏറ്റവും സുരക്ഷിത സംവിധാനമാണ് എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്കിന്റെ എയര്‍ടെല്‍ സേഫ് പേ എന്നും വിറ്റല്‍ പരിചയപ്പെടുത്തുന്നു. ഉപഭോക്താവ് അറിയാതെ ഒരിക്കലും പണം അകൗണ്ടില്‍ നിന്നും നഷ്ടപെടില്ലെന്നതും ഈ സംവിധാനത്തിന്റെ പ്രത്യേകതയാണെന്ന് വിറ്റൽ ഉപഭോക്താക്കളോട് വ്യക്തമാക്കി.

Keywords:  News, New Delhi, National, India, Airtel, Mobile, Sim card, Cyber Crime, Airtel CEO, Airtel CEO Warns Customers of Rise in Cyber Fraud During Second Wave.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia