രാജ്യത്ത് അനിയന്ത്രിതമായി പ്രവര്‍ത്തിക്കുന്ന വിഡിയോ, വോയ്‌സ് കോള്‍ ആപുകള്‍ക്ക് വിലക്ക് വന്നേക്കാം

 


മുംബൈ: (www.kvartha.com 29.05.2021) പുതിയ ഐടി നിയമങ്ങള്‍ നടപ്പിലാക്കുന്നതിനോടൊപ്പം തന്നെ രാജ്യത്ത് അനിയന്ത്രിതമായി പ്രവര്‍ത്തിക്കുന്ന വിഡിയോ, വോയ്‌സ് കോള്‍ ആപുകള്‍ വിലക്കിയേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു. സ്‌കൈപ്പ്, ഫെയ്‌സ്ബുക് മെസഞ്ചര്‍, വാട്‌സാപ് പോലുള്ള കോളിങ് ആപ്ലിക്കേഷനുകളെ നിയന്ത്രിക്കാന്‍ സര്‍കാര്‍ നീക്കം നടത്തുന്നുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപോര്‍ടുണ്ട്.

രാജ്യത്ത് അനിയന്ത്രിതമായി പ്രവര്‍ത്തിക്കുന്ന വിഡിയോ, വോയ്‌സ് കോള്‍ ആപുകള്‍ക്ക് വിലക്ക് വന്നേക്കാം

വാട്‌സാപ്, ഫെയ്സ്ബുക് മെസഞ്ചര്‍, സ്‌കൈപ്പ് തുടങ്ങിയ വിഡിയോ കോളിങ് ആപ്ലിക്കേഷനുകളെ പരിധിയില്‍ കൊണ്ടുവരാന്‍ ടെലികമ്യൂണിക്കേഷന്‍ വകുപ്പ് (ഡിഒടി) ആലോചിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ നടപടി സ്വീകരിക്കുന്നതെന്നും ആപുകള്‍ക്ക് ലൈസന്‍സിങ് സംവിധാനം തയാറാക്കുന്നതിനുമുന്‍പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ഡോട്ട് അഭിപ്രായം തേടിയതായും ദി ഇക്കണോമിക് ടൈംസ് റിപോര്‍ട് ചെയ്യുന്നു.

വോയ്‌സ്, വിഡിയോ കോളിങ് ആപുകളെ നിയന്ത്രിക്കണമെന്ന് നേരത്തെ തന്നെ ടെലികോം കമ്പനികള്‍ ട്രായിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അത്തരമൊരു വിലക്ക് സാധ്യമല്ലെന്നാണ് അന്നൊക്കെ ട്രായി അറിയിച്ചിരുന്നത്. വിഡിയോ കോളിങ് ആപുകള്‍ വന്നതോടെ ടെലികോം കമ്പനികളുടെ വരുമാനം കുത്തനെ കുറഞ്ഞു. മെസേജ്, കോളുകള്‍ എന്നിവയ്ക്ക് ഇപ്പോള്‍ മിക്കവരും ആപുകളാണ് ഉപയോഗിക്കുന്നത്.

വിഡിയോ കോളിങ് ആപുകള്‍ക്കും രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ ലൈസന്‍സിങ് നടപ്പിലാക്കണം. ടെലികോം കമ്പനികളെ പോലെ തന്നെ വിഡിയോ കോളിങ് ആപുകളും ഡോടിന്റെ കീഴില്‍ വരണം. ടെലികോം കമ്പനികള്‍ ചെയ്യുന്നത് പോലെ വിഡിയോ കോളിങ് ആപുകളും ആവശ്യം വരുമ്പോള്‍ നിയമ നിര്‍വഹണ ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ നല്‍കണമെന്നാണ് ഒരു സര്‍കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

അതേസമയം, ഉപയോക്താക്കളുടെ കോളിങ്, മെസേജിങ് വിവരങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ ഫെയ്സ്ബുകിന്റെ ഉടമസ്ഥതയിലുള്ള വാട്‌സാപ്, സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളുമായി സര്‍കാര്‍ തര്‍ക്കത്തിലാണ്. മെസേജിങ് ആപ്ലിക്കേഷന്റെ പുതുക്കിയ സ്വകാര്യതാ നയത്തിനെതിരെ വാട്സപ്പും സര്‍കാരും നിയമപോരാട്ടത്തിലാണ്.

വിഡിയോ കോളിങ് ആപ്ലിക്കേഷനുകള്‍ നിയന്ത്രിക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ഒരാഴ്ച മുന്‍പ് തന്നെ തേടിയതായി ഡോട് അധികൃതര്‍ പറഞ്ഞു. എന്നാല്‍, ട്രായിയുടെ ഈ നീക്കത്തോട് യോജിക്കുന്നില്ലെന്നാണ് ഡോടിലെ മിക്ക ഉദ്യോഗസ്ഥരും പ്രതികരിച്ചതെന്നും ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു.

Keywords:  After social media apps like Facebook and Twitter, govt looking to regulate calling apps such as Skype, Facebook Messenger, Mumbai, News, Technology, Business, Report, Media, Facebook, Social Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia