ജയ്പുര്‍ മൃഗശാലയിലെ സിംഹത്തിനും കോവിഡ് സ്ഥിരീകരിച്ചു

 



ജയ്പുര്‍: (www.kvartha.com 13.05.2021) ഹൈദരാബാദ് മൃഗശാലക്ക് പുറമെ, ജയ്പുര്‍ മൃഗശാലയിലെ സിംഹത്തിനും കോവിഡ് സ്ഥിരീകരിച്ചു. 'ത്രിപുര്‍' എന്ന സിംഹത്തിന് രോഗം സ്ഥിരീകരിച്ചതായി ഇന്ത്യന്‍ വെറ്റിനറി റിസേര്‍ച് ഇന്‍സ്റ്റിറ്റിയൂട് (ഐ വി ആര്‍ ഐ) അധികൃതര്‍ അറിയിച്ചു. 

ത്രിപുരിന്റെ സാമ്പിളുകള്‍ക്കൊപ്പം പരിശോധനക്ക് അയച്ച പുള്ളിപുലി, വെള്ളക്കടുവ, പെണ്‍സിംഹം എന്നിവയടക്കം 13 മൃഗങ്ങളുടെ സാമ്പിളുകളുടെ പരിശോധന ഫലത്തില്‍ അവ്യക്തതയുള്ളതിനാല്‍ വീണ്ടും പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇതില്‍ മൂന്ന് സിംഹവും മൂന്ന് കടുവയും ഒരു പുള്ളിപുലിയും ഉള്‍പെടും.   

ജയ്പുര്‍ മൃഗശാലയിലെ സിംഹത്തിനും കോവിഡ് സ്ഥിരീകരിച്ചു


അതേസമയം പഞ്ചാബിലെയും ഉത്തര്‍പ്രദേശിലെയും മൃഗശാലകളില്‍നിന്ന് ലഭിച്ച സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവാണെന്നും ഐ വി ആര്‍ ഐ ജോയിന്റ് ഡയറക്ടര്‍ കെ പി സിങ് പറഞ്ഞു.   മൃഗങ്ങളെ പരിപാലിക്കുന്ന രോഗലക്ഷണങ്ങളില്ലാത്ത മനുഷ്യരില്‍നിന്നാകാം രോഗം മൃഗങ്ങളിലേക്ക് പകര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തേ ഹൈദരാബാദ് മൃഗശാലയിലെ 8 ഏഷ്യന്‍ സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Keywords:  News, National, India, Jaipur, Animals, COVID-19, Trending, Health, After Hyderabad, lion tests positive for Covid-19 in Jaipur zoo
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia