78,000 വര്‍ഷം പഴക്കമുള്ള മൃതദേഹ അവശിഷ്ടം കണ്ടെത്തി, 3 വയസുള്ള കുട്ടിയുടേതെന്ന് ഗവേഷകര്‍; സൂക്ഷിച്ചിരുന്നത് കാലുകള്‍ നെഞ്ചിനോട് ചേര്‍ത്ത് കെട്ടിയ നിലയില്‍

 


പാരിസ്: (www.kvartha.com 06.05.2021) ആഫ്രിക്കയില്‍ 78,000 വര്‍ഷം പഴക്കമുള്ള കുഴിമാടം കണ്ടെത്തി. മനുഷ്യരുടേതായി ആഫ്രിക്കയില്‍ കണ്ടെത്തിയ ഏറ്റവും പുരാതനമായ കുഴിമാടമാണിതെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. ഇതില്‍നിന്ന് മൂന്ന് വയസ് പ്രായം തോന്നിക്കുന്ന ഒരു കുട്ടിയുടെ മൃതശരീരാവശിഷ്ടം വീണ്ടെടുത്തു. 78,000 വര്‍ഷം പഴക്കമുള്ള മൃതദേഹ അവശിഷ്ടം കണ്ടെത്തി, 3 വയസുള്ള കുട്ടിയുടേതെന്ന് ഗവേഷകര്‍; സൂക്ഷിച്ചിരുന്നത് കാലുകള്‍ നെഞ്ചിനോട് ചേര്‍ത്ത് കെട്ടിയ നിലയില്‍
കാലുകള്‍ നെഞ്ചിനോട് ചേര്‍ത്ത് കെട്ടിയ നിലയിലായിരുന്നു മൃതശരീരം സൂക്ഷിച്ചിരുന്നതെന്നാണ് അസ്ഥികളുടെ രീതിയില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നതെന്നാണ് ഗവേഷകരുടെ അനുമാനം. ആധുനിക ആഫ്രിക്കന്‍ ജനതയ്ക്ക് പുരാതന ജനവിഭാഗവുമായുള്ള ബന്ധത്തിലേക്ക് വെളിച്ചം വീശാന്‍ ഈ പര്യവേക്ഷണങ്ങള്‍ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

ശവസംസ്‌കാരത്തിന് അന്നത്തെ ജനത പ്രത്യേക രീതി പിന്തുടര്‍ന്നിരുന്നതായി കരുതാമെന്ന് സ്പെയിനിലെ നാഷണല്‍ റിസര്‍ച് സെന്റര്‍ ഓണ്‍ ഹ്യൂമന്‍ എവല്യൂഷന്റെ ഡയറക്ടര്‍ മരിയ മാര്‍ടിനോണ്‍ ടോറസ് പറഞ്ഞു. ശരീരാവശിഷ്ടങ്ങള്‍ക്ക് സ്വാഹിലി (ടംമവശഹശ) ഭാഷയില്‍ കുട്ടി എന്നര്‍ഥം വരുന്ന ടോടോ (ങീേീേ)എന്ന പേരാണ് നല്‍കിയിരിക്കുന്നത്. 2013-ലാണ് പാങ്ഗ യാ സെയ്ദി ഗുഹകളില്‍ ഈ അവശിഷ്ടങ്ങളുടെ സൂചന ലഭിച്ചത്.

കെനിയന്‍ തീരത്തെ ഗുഹാസമുച്ചയങ്ങളില്‍ നടക്കുന്ന പര്യവേക്ഷണങ്ങളില്‍ ശിലായുഗ കാലത്തെ നിരവധി കല്ലറകള്‍ കണ്ടെത്തിയിട്ടുണ്ട്. ആഭരണങ്ങള്‍, വിവിധ കളിമണ്‍ വസ്തുക്കള്‍ എന്നിവ കുഴിമാടങ്ങളില്‍ നിന്ന് ഗവേഷകര്‍ക്ക് ലഭിച്ചു. എന്നാല്‍ കുട്ടിയെ സംസ്‌കരിച്ചിരിക്കുന്ന രീതി വളരെ വ്യത്യസ്തമാണ്. വസ്ത്രം കൊണ്ട് മൂടിക്കെട്ടി തല ഒരു തലയിണ പോലെയുള്ള വസ്തുവില്‍ ഉയര്‍ത്തി വെച്ച നിലയിലാണ് മൃതശരീരം സൂക്ഷിച്ചിരിക്കുന്നത്. കാലുകള്‍ മടക്കിവെച്ച രീതിയെ ഗര്‍ഭാവസ്ഥയിലുള്ള ശിശുവിനെ സൂചിപ്പിക്കുന്നതായാണ് ഗവേഷകരുടെ അനുമാനം.

എന്നാല്‍, അതീവസൂക്ഷ്മതയോടെ പുറത്തെടുത്തില്ലെങ്കില്‍ അവശിഷ്ടങ്ങള്‍ നഷ്ടപ്പെട്ടേക്കാമെന്നതിനാല്‍ കുഴിമാടത്തെ വലിപ്പമുള്ളതാക്കാനുള്ള ശ്രമമായിരുന്നു പിന്നീട് ഗവേഷകര്‍ നടത്തിയത്. പഴക്കം ചെന്നതിനാല്‍ ദ്രവിച്ച് ലോലമായ അവസ്ഥയിലായിരുന്നു അസ്ഥികള്‍. മൂന്ന് മീറ്ററോളം ആഴത്തിലായിരുന്നു ശവക്കുഴിയുടെ സ്ഥാനം. മൃതദേഹാവശിഷ്ടങ്ങളെ കുറിച്ച് കൃത്യമായ വിവരം ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്ന് കെനിയ നാണല്‍ മ്യൂസിയത്തിലെ ഇമ്മാനുവല്‍ നെഡൈമ പറഞ്ഞു. അസ്ഥികള്‍ ഏറെക്കുറെ ദ്രവിച്ച നിലയിലായതിനാല്‍ പഠനം ദുഷ്‌കരമായിരിക്കുമെന്നും ഇമ്മാനുവല്‍ കുട്ടിച്ചേര്‍ത്തു.

അസ്ഥികളെ അടുക്കി പ്ലാസ്റ്റര്‍ ചെയ്ത് ആദ്യം മ്യൂസിയത്തിലേക്കും പിന്നീട് സ്പെയിനിലെ ഗവേഷണകേന്ദ്രത്തിലേക്കും അയച്ചു. തലയോട്ടിയുടേയും മുഖത്തിന്റേയും ആകൃതി രൂപപ്പെടുത്തിയെടുക്കാനുള്ള ശ്രമം ആരംഭിച്ചതായി മാര്‍ടിനോണ്‍ ടോറസ് പറഞ്ഞു. മൈക്രോ-കമ്പ്യൂട്ടഡ് ടോമോഗ്രഫി (Micro-CT)യും എക്സ്-റേയും ഉപയോഗിച്ച് രൂപപ്പെടുത്തിയ ത്രിമാനമാതൃകയില്‍ നിന്നാണ് മനുഷ്യക്കുട്ടിയുടെ അവശിഷ്ടങ്ങളാണെന്ന് തിരിച്ചറിഞ്ഞത്.

പുരാതന ശിലായുഗത്തിലെ കളിമണ്‍ നിര്‍മാണരീതിയ്ക്ക് ആധുനിക ആഫ്രിക്കയിലെ നിര്‍മാണരീതികളുമായി സാമ്യതയുള്ളതായി കുഴിമാടത്തില്‍ നിന്ന് ലഭിച്ച വസ്തുക്കളുടെ പഠനശേഷം വിദഗ്ധര്‍ വ്യക്തമാക്കി. നിയാണ്ടര്‍ത്താല്‍ മനുഷ്യരുടെ രീതികളുമായും ടോടോ ശവസംസ്‌കാരത്തിന് സാമ്യമുണ്ടെന്നും നരവംശ ശാസ്ത്രജ്ഞനായ മൈക്കല്‍ പെട്രാള്‍ജിയ പറഞ്ഞു.

നായാടികളും നാടോടികളുമായ ഒരു സമൂഹമായിരുന്നു അന്നത്തേതെന്ന് പാങ്ഗ യാ സെയ്ദി ഗുഹകളിലെ തെളിവുകള്‍ സൂചിപ്പിക്കുന്നതായും മൈക്കല്‍ കൂട്ടിച്ചേര്‍ത്തു. കെനിയയിലെ ഒരു വിഭാഗം ജനത വിശുദ്ധ ഇടമായി കരുതിപ്പോരുന്ന സ്ഥലമാണ് ഈ ഗുഹാസമുച്ചയമെന്നും അദ്ദേഹം പറഞ്ഞു.

78,000 വര്‍ഷം പഴക്കമുള്ള മൃതദേഹ അവശിഷ്ടം കണ്ടെത്തി, 3 വയസുള്ള കുട്ടിയുടേതെന്ന് ഗവേഷകര്‍; സൂക്ഷിച്ചിരുന്നത് കാലുകള്‍ നെഞ്ചിനോട് ചേര്‍ത്ത് കെട്ടിയ നിലയില്‍
Keywords:  Africa's oldest human burial site discovered, child laid to rest with pillow 78,000 years ago, Paris, Africa, News, Skeleton, Child, Study, Researchers, Spain, Lifestyle & Fashion, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia