സാന്ത്വനം സീരിയലിലെ പിള്ളച്ചേട്ടന്‍ സുഖം പ്രാപിച്ചു; 20 ദിവസത്തെ ആശുപത്രിവാസത്തിനുശേഷം വീട്ടില്‍ തിരിച്ചെത്തി; പ്രാര്‍ഥനകള്‍ക്ക് നന്ദി അറിയിച്ച് സുഹൃത്ത്

 


കൊച്ചി: (www.kvartha.com 26.05.2021) സാന്ത്വനം സീരിയലിലെ പിള്ളച്ചേട്ടന്‍ സുഖം പ്രാപിച്ചു. 20 ദിവസത്തെ ആശുപത്രിവാസത്തിനുശേഷം അദ്ദേഹം വീട്ടില്‍ തിരിച്ചെത്തി. പ്രാര്‍ഥനകള്‍ക്ക് നന്ദി അറിയിച്ച് സമൂഹമാധ്യമത്തില്‍ കുറിപ്പുമായി സുഹൃത്ത് രംഗത്ത്.

നോണ്‍ ആല്‍കഹോളിക്ക് ലിവര്‍ സിറോറിസ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രശസ്ത സീരിയല്‍ താരം കൈലാസ് നാഥിന് അസുഖം ഭേദമായതായി അദ്ദേഹത്തിന്റെ സുഹൃത്ത് സുരേഷ്‌കുമാര്‍ രവീന്ദ്രന്‍ ആണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ഇരുപത് ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം അദ്ദേഹം വീട്ടിലേയ്ക്കു മടങ്ങിയതായും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

സാന്ത്വനം സീരിയലിലെ പിള്ളച്ചേട്ടന്‍ സുഖം പ്രാപിച്ചു; 20 ദിവസത്തെ ആശുപത്രിവാസത്തിനുശേഷം വീട്ടില്‍ തിരിച്ചെത്തി; പ്രാര്‍ഥനകള്‍ക്ക് നന്ദി അറിയിച്ച് സുഹൃത്ത്

കൈലാസ് നാഥിന്റെ ചികിത്സയ്ക്കും ദിവസേനയുള്ള ആശുപത്രി ചെലവിനും കുടുംബം ബുദ്ധിമുട്ടുകയാണെന്ന് നടനും സഹപ്രവര്‍ത്തകനുമായ സജിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെയാണ് കൈലാസ് നാഥ് കുടുംബപ്രേക്ഷകരുടെ ശ്രദ്ധ നേടിയത്. സാന്ത്വനം സീരിയലില്‍ പിള്ളച്ചേട്ടന്‍ എന്ന കഥാപാത്രത്തെയാണ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്.

സുരേഷ്‌കുമാര്‍ രവീന്ദ്രന്റെ കുറിപ്പ്;

കൈലാസേട്ടന് അസുഖം ഭേദമായി, അദ്ദേഹം വീട്ടിലെത്തി. ആ ഒരു ചെറിയ ചലഞ്ചില്‍ പങ്കെടുത്ത്, അദ്ദേഹത്തിന് എല്ലാവിധ സ്‌നേഹവും പിന്തുണയും അറിയിച്ച എന്റെ പ്രിയ സുഹൃത്തുക്കളോട് നന്ദി പറഞ്ഞ് അതിന്റെ വില കളയുന്നില്ല. ഒരുപാട് സന്തോഷം, ഒരുപാടൊരുപാട് സ്‌നേഹം.

കൈലാസേട്ടന്റെ വാക്കുകള്‍ :

'ഭഗവത് കൃപയാല്‍ അനുഗ്രഹീതമായ ദിനം.

സുമനസ്സുകളുടെ എല്ലാം പ്രാര്‍ഥനകളുടേയും അനുഗ്രഹങ്ങളുടേയും സപോര്‍ടിന്റേയും ഫലമായി, ദുരിത പൂരിതമായ 20 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഈശ്വരാനുഗ്രഹത്താല്‍ സന്തോഷമായി ഇന്ന് വീട്ടിലേക്ക് മടങ്ങുന്നു. തുടര്‍ന്നും എല്ലാവരുടേയും പ്രാര്‍ഥനകളും അനുഗ്രഹവും ഉണ്ടാകണേ..വാക്കുകള്‍ക്കതീതമായ നന്ദിയും കടപ്പാടും കൃതജ്ഞതയും എല്ലാവരേയും അറിയിക്കുന്നു.

Keywords:  Actor Kailas Nath discharged from hospital after treatment for non alcoholic liver cirrhosis, Kochi, News, Cinema, Actor, Hospital, Treatment, Social Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia