സംസ്ഥാനത്തെ ബ്ലാക് ഫംഗസ് മരുന്ന് ക്ഷാമത്തിന് താത്കാലിക പരിഹാരം; 230 കുപ്പി ലൈപോസോമല്‍ ആംഫോടെറിസിന്‍ മരുന്ന് കൊച്ചിയിലെത്തിച്ചു

 


തിരുവനന്തപുരം: (www.kvartha.com 26.05.2021) സംസ്ഥാനത്തെ ബ്ലാക് ഫംഗസ് മരുന്ന് ക്ഷാമത്തിന് താത്കാലിക പരിഹാരം. ബ്ലാക് ഫംഗസ് ബാധയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ലൈപോസോമല്‍ ആംഫോടെറിസിന്‍ മരുന്നാണ് സംസ്ഥാനത്ത് എത്തിയത്. കേന്ദ്രസര്‍കാര്‍ അനുവദിച്ച 230 കുപ്പി മരുന്നാണ് നെടുമ്പാശേരിയില്‍ എത്തിച്ചത്.

സംസ്ഥാനത്തെ ബ്ലാക് ഫംഗസ് മരുന്ന് ക്ഷാമത്തിന് താത്കാലിക പരിഹാരം; 230 കുപ്പി ലൈപോസോമല്‍ ആംഫോടെറിസിന്‍ മരുന്ന് കൊച്ചിയിലെത്തിച്ചു

ഈ മരുന്ന് സംസ്ഥാനത്തെ ആശുപത്രികളില്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ വിതരണം ചെയ്യും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബ്ലാക് ഫംഗസ് രോഗികള്‍ ചികിത്സയിലുള്ള കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടക്കം മരുന്ന് ക്ഷാമം നേരിട്ടത് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കേരളത്തിന് പുറത്ത് നിന്നും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് രോഗികള്‍ എത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം ബംഗളൂരു, ന്യൂഡെല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ് രോഗികള്‍ എത്തിയത്. എന്നാല്‍ മരുന്ന് തീര്‍ന്നതോടെ കൂടുതല്‍ രോഗികളെ പ്രവേശിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു അധികൃതര്‍. കൂടുതല്‍ മരുന്ന് എത്തിയത് പ്രതിസന്ധിക്ക് പരിഹാരമായി.

Keywords:  230 bottles of liposomal amphotericin arrived in Kochi, Thiruvananthapuram, News, Health, Health and Fitness, Hospital, Treatment, Kerala, Patient.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia