ലോക വനിതാ ദിനം; കോഴിക്കോട് ജില്ലയിലെ മുഴുവന്‍ നഴ് സിങ്ങ് ജീവനക്കാര്‍ക്കും ആസ്റ്റര്‍ മിംസില്‍ സൗജന്യ ഹെല്‍ത്ത് ചെക്കപ്പ്

 


കോഴിക്കോട്: (www.kvartha.com 05.03.2021) കോവിഡ് എന്ന മഹാമാരിയുട ദുരിതം തുടരുന്ന കാലത്ത് തന്നെയാണ് ഈ വര്‍ഷത്തെ ലോക വനിതാ ദിനം കടന്ന് വരുന്നത്. കോവിഡിനെ പ്രതിരോധിക്കാന്‍ അഹോരാത്രം പ്രയത്നിച്ച നഴ്സിങ്ങ് ജീവനക്കാരെ ആദരിച്ചുകൊണ്ടാണ് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഇത്തവണത്തെ ലോക വനിതാ ദിനം ആഘോഷിക്കുന്നത്.

ഇതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ നഴ്സിങ്ങ് അസിസ്റ്റന്റുമാര്‍ ഉള്‍പെടെയുള്ള മുഴുവന്‍ നഴ്സിങ്ങ് ജീവനക്കാര്‍ക്കും സൗജന്യ ഹെല്‍ത്ത് ചെക്കപ്പ് പദ്ധതിയാണ് ആസ്റ്റര്‍ മിംസ് നടപ്പിലാക്കിയിരിക്കുന്നത്. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലേയും സ്വകാര്യ ആശുപത്രികളിലേയും ക്ലിനിക്കുകളിലേയും നഴ്സിങ്ങ് ജീവനക്കാര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാണ്. ലോക വനിതാ ദിനം; കോഴിക്കോട് ജില്ലയിലെ മുഴുവന്‍ നഴ് സിങ്ങ് ജീവനക്കാര്‍ക്കും ആസ്റ്റര്‍ മിംസില്‍ സൗജന്യ ഹെല്‍ത്ത് ചെക്കപ്പ്
സൗജന്യ ഹെല്‍ത്ത് ചെക്കപ്പ് പദ്ധതിക്ക് പുറമെ മാര്‍ച്ച് ഏഴാം തിയതി രാത്രി ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ വനിതാ ജീവനക്കാര്‍ നടത്തുന്ന ബൈക് റാലിയും സംഘടിപ്പിക്കുന്നു. രാത്രി 9.30 ന് ആസ്റ്റര്‍ മിംസ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന ബൈക് റാലി കോഴിക്കോട് നഗരം പ്രദക്ഷിണം ചെയ്തശേഷം തിരിച്ച് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ സമാപിക്കും. കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് പരിപാടികളുടെ ഉദ്ഘാടന കര്‍മം നിര്‍വഹിക്കും.

ഇതിന് പുറമെ ലോക വനിതാ ദിനമായ മാര്‍ച്ച് എട്ടിന് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ മുഴുവന്‍ പ്രധാനപ്പെട്ട തസ്തികകളും സ്ത്രീകള്‍ക്ക് വേണ്ടി മാറ്റിവെക്കുകയാണ്. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ), ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് (സി എം എസ്) തുടങ്ങിയ പ്രധാനപ്പെട്ട തസ്തികകളുടെ ചുമതലകളെല്ലാം അന്നേ ദിവസം വഹിക്കുന്നത് ആസ്റ്റര്‍ മിംസിലെ വനിതാ ജീവനക്കാരായിരിക്കും.

ജീവിതത്തിന്റെ പ്രതിസന്ധികളോട് പോരാടി വിജയം കൈവരിച്ച ആസ്റ്റര്‍ മിംസിലെ പത്ത് വനിതാ ജീവനക്കാരെ ആദരിക്കുകയും സാമ്പത്തിക സഹായം കൈമാറുകയും ചെയ്യുന്ന ചടങ്ങും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു.

വാര്‍ത്താസമ്മേളനത്തില്‍ ഡോ. സുധ കൃഷ്ണനുണ്ണി, ഡോ. ലില്ലി രാജീവന്‍, ഷീലാമ്മ ജോസഫ്, ഡോ. പ്രവിത എന്നിവര്‍ പങ്കെടുത്തു.

Keywords:  World Women Day; Free Health Checkup at Aster Mims for all Nursing Staff in Kozhikode District, Kozhikode, News, Health, Health and Fitness, Press meet, Hospital, Treatment, Nurses, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia