മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ച 65 കാരിയെ നിലത്ത് തള്ളിയിട്ടശേഷം കൈയാമം വച്ച് പൊലീസിന്റെ അതിക്രമം; വയോധിക ആശുപത്രിയില്‍

 


ടെക്‌സസ്: (www.kvartha.com 15.03.2021) മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ച 65 കാരിയെ നിലത്ത് തള്ളിയിട്ടശേഷം കൈയാമം വച്ച് പൊലീസിന്റെ അതിക്രമം. സംഭവത്തില്‍ ചെറിയരീതിയില്‍ പരിക്കേറ്റ വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അമേരിക്കയിലെ ടെക്‌സസില്‍ ആണ് സംഭവം. ടെക്‌സസിലെ ഗാല്‍വസ്റ്റണിലുള്ള ബാങ്കിലെത്തിയ ടെറി റൈറ്റ് എന്ന വനിതക്ക് നേരെയാണ് പൊലീസിന്റെ നടപടിയെന്ന് വാഷിങ് ടണ്‍ പോസ്റ്റ് റിപോര്‍ട് ചെയ്തു.

മാസ്‌ക് ധരിക്കാന്‍ റൈറ്റ് വിസമ്മതിച്ചതിനെ തുടര്‍ന്ന് ബാങ്ക് മാനേജരാണ് പൊലീസിനെ വിളിച്ചത്. മാസ്‌ക് ധരിക്കാത്തതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെട്ടിട്ടും അവര്‍ അവിടെ തന്നെ തുടരുകയായിരുന്നു. മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ച 65 കാരിയെ നിലത്ത് തള്ളിയിട്ടശേഷം കൈയാമം വച്ച് പൊലീസിന്റെ അതിക്രമം; വയോധിക ആശുപത്രിയില്‍
പൊതു സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയുള്ള ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ടിന്റെ ഉത്തരവ് ബുധനാഴ്ച അവസാനിച്ചിരുന്നു. എന്നാല്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കും മറ്റും മാസ്‌ക് ഉപയോഗം സംബന്ധിച്ച് സ്വന്തമായി തീരുമാനമെടുക്കാനുള്ള അനുവാദം നല്‍കിയിരുന്നു.

മാസ്‌ക് ധരിച്ചില്ലെങ്കില്‍ ക്രിമിനല്‍ നടപടി നേരിടേണ്ടി വരുമെന്ന് സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ടെറിയെ ഓര്‍മിപ്പിച്ചെങ്കിലും അവര്‍ മാസ്‌ക് ധരിക്കാന്‍ തയാറായില്ല.

'നിങ്ങള്‍ എന്താണ് ചെയ്യുക. എന്നെ അറസ്റ്റ് ചെയ്യുമോ? ഞാന്‍ മാസ്‌ക് ധരിക്കേണ്ടെന്നാണ് നിയമം പറയുന്നത്'-പൊതു സ്ഥലമാണെന്ന് തെറ്റിദ്ധരിച്ച് റൈറ്റ് പൊലീസുകാരോട് പ്രതികരിച്ചു.

ഇതിന് പിന്നാലെയാണ് പൊലീസ് അവരെ അറസ്റ്റ് ചെയ്തത്. അതേസമയം മാസ്‌ക് ധരിക്കാത്തതിന് അറസ്റ്റിലായ നടപടിയില്‍ തനിക്ക് യാതൊരു കുറ്റബോധമില്ലെന്നും ഇവിടെയും പൊലീസ് അതിക്രമമാണെന്നും റൈറ്റ് പ്രതികരിച്ചു.

ഓഫിസറുടെ ബോഡി കാമറ ദൃശ്യങ്ങളില്‍ നിന്നും ബാങ്ക് ലോബിയില്‍ നില്‍ക്കുന്ന റൈറ്റ് മാസ്‌ക് ധരിച്ചില്ലെന്ന് വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു. മറ്റ് ഇടപാടുകാര്‍ മുഴുവനും മാസ്‌ക് ധരിച്ച് ബാങ്കിലെത്തിയപ്പോള്‍ റൈറ്റിന് മാത്രമാണ് മാസ്‌കില്ലാതിരുന്നത്. കോവിഡ് വ്യാപനത്തിന് ശേഷം സാമ്പത്തിക രംഗം സജീവമായ യു എസിലെ സുപ്രധാന സംസ്ഥാനങ്ങളില്‍ ഒന്നാണ് ടെക്‌സസ്.അതേസമയം വിഷയത്തില്‍ പ്രതികരിക്കാന്‍ ബാങ്ക് തയാറായില്ല.

Keywords:  Woman handcuffed, pinned on floor by police for not wearing mask in Texas, America, News, Arrested, Woman, Police, Injured, Hospital, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia