കടല്‍ത്തീരത്ത് നിന്ന് ആ വലിയ കട്ടയെടുത്ത് വരുമ്പോള്‍ അവര്‍ ഒരിക്കലും കരുതിയില്ല അത് തന്റെ ജീവിതം തന്നെ മാറ്റിമറിക്കുമെന്ന്; തിമിംഗലം ഛര്‍ദിച്ചത് 7 കിലോ ആമ്പര്‍ഗ്രിസ്, തേടിവന്നത് 2കോടിയുടെ ഭാഗ്യം

 


ബാങ്കോക്ക്: (www.kvartha.com 03.03.2021) കടല്‍ത്തീരത്ത് നിന്ന് ആ വലിയ കട്ടയെടുത്ത് വരുമ്പോള്‍ സിരിപോണ്‍ നിയാമ്രിന്‍ എന്ന തായ്ലാന്‍ഡുകാരി ഒരിക്കലും കരുതിയില്ല അത് തന്റെ ജീവിതം തന്നെ മാറ്റിമറിക്കുമെന്ന്. തിമിംഗലം ഛര്‍ദിച്ചത് ഏഴുകിലോ ആമ്പര്‍ഗ്രിസ്, യുവതിയെ തേടിവന്നത് രണ്ടുകോടിയുടെ ഭാഗ്യം. കടലില്‍ നിന്ന് തിരയടിച്ച് തീരത്തെത്തിയ വസ്തു വിറ്റ് കുറച്ച് കാശുണ്ടാക്കാമെന്ന് കരുതിയാണ് സിരിപോണ്‍ വീട്ടിലേക്ക് അതുമായെത്തിയത്. കടല്‍ത്തീരത്ത് നിന്ന് ആ വലിയ കട്ടയെടുത്ത് വരുമ്പോള്‍ അവര്‍ ഒരിക്കലും കരുതിയില്ല അത് തന്റെ ജീവിതം തന്നെ മാറ്റിമറിക്കുമെന്ന്; തിമിംഗലം ഛര്‍ദിച്ചത് 7 കിലോ ആമ്പര്‍ഗ്രിസ്, തേടിവന്നത് 2കോടിയുടെ ഭാഗ്യം
തുടര്‍ന്ന് അയല്‍പക്കത്തുള്ളവരുമായി ആ വസ്തുവിനെ കുറിച്ച് സംസാരിച്ചപ്പോഴാണ് സിരിപോണിന് അത് ആമ്പര്‍ഗ്രിസ് ആണെന്ന് മനസിലായത്. തിമിംഗലത്തിന്റെ ഛര്‍ദിയാണ് ആമ്പര്‍ഗ്രിസ്, വ്യാവസായികമായി ഏറെ വിലപിടിപ്പുള്ള വസ്തുവാണ് ആമ്പര്‍ഗ്രിസ്. സുഗന്ധദ്രവ്യ നിര്‍മാണത്തിനുപയോഗിക്കുന്ന പ്രധാന അസംസ്‌കൃതവസ്തുവാണ് ആമ്പര്‍ഗ്രിസ്. തിമിംഗലം ഛര്‍ദിക്കുമ്പോള്‍ പുറത്തുവരുന്നതാണിത്.

ആമ്പര്‍ഗ്രിസ് ആണെന്നുറപ്പിക്കാന്‍ സിരിപോണും അയല്‍വാസികളും കൂടി അതിനെ ചൂടാക്കി നോക്കുകയും ചെയ്തു. ഉരുകിയ വസ്തു തണുത്തപ്പോള്‍ വീണ്ടുമുറഞ്ഞ് പഴയനിലയിലെത്തിയതോടെ അത് വിലമതിക്കാനാവാത്ത ആമ്പര്‍ഗ്രിസാണെന്ന് തിരിച്ചറിഞ്ഞു. ചൂടാക്കിയപ്പോള്‍ ഉണ്ടായ ഗന്ധവും ആമ്പര്‍ഗ്രിസാണെന്നുറപ്പിക്കാന്‍ സഹായിച്ചതായി സിരിപോണിന്റെ അയല്‍വാസികള്‍ പ്രതികരിച്ചു.

ദീര്‍ഘവൃത്താകൃതിയുള്ള കട്ടയ്ക്ക് ഏഴ് കിലോ ഭാരവും 12 ഇഞ്ച് വിസ്താരവും 24 ഇഞ്ച് നീളവുമുണ്ട്. മുന്‍ വില്‍പന വിലയനുസരിച്ച് ഇത്രയും ഭാരമുള്ള ആമ്പര്‍ഗ്രീസിന് 186,500 പൗണ്ട് വില വരും. (ഏകദേശം 1,90,22,000 രൂപ). വിദഗ്ധര്‍ വീട്ടിലെത്തി തന്റെ കയ്യിലുള്ളത് ആമ്പര്‍ഗ്രിസാണെന്ന് സ്ഥിരീകരിക്കുന്നത് കാത്തിരിക്കുകയാണ് ഇപ്പോള്‍ സിരിപോണ്‍. തനിക്ക് അപ്രതീക്ഷിത ഭാഗ്യവുമായെത്തിയ ആമ്പര്‍ഗ്രിസിനെ വീട്ടില്‍ ഭദ്രമായി സൂക്ഷിച്ചിരിക്കുകയാണ് സിരിപോണ്‍.

ഒഴുകി നടക്കുന്ന പൊന്നെന്നും കടലിലെ നിധിയെന്നും അറിയപ്പെടുന്ന ആമ്പര്‍ഗ്രിസ് തിമിംഗലങ്ങളുടെ ആമാശയത്തിലുണ്ടാകുന്ന ദഹനസഹായിയായ സ്രവങ്ങള്‍ ഉറഞ്ഞു കൂടിയുണ്ടാകുന്ന വസ്തുവാണ്. അധികമാവുന്ന ആമ്പര്‍ഗ്രിസിനെ തിമിംഗലം വായിലൂടെ പുറത്തുവിടും. ഇത് ഉറഞ്ഞു കൂടി സമുദ്രോപരിതലത്തില്‍ ഒഴുകി നടക്കും. ഇത് കയ്യില്‍ കിട്ടുന്ന ഭാഗ്യവാന്‍ വിറ്റ് കാശാക്കുകയും ചെയ്യും.

Keywords:  Woman finds lump of precious whale vomit ambergris worth around 2 crore in Thailand, Thailand, News, Local News, Woman, Sea, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia