5 വയസുള്ള ഭിന്നശേഷിക്കാരനായ മകനെ ബന്ധുവിന്റെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം മുങ്ങി; സുഖവാസത്തിനിടെ അത് കേള്‍ക്കാനിടയായി; ഒടുവില്‍ തിരിച്ചുപോന്നു

 


കുളത്തൂപ്പുഴ: (www.kvartha.com 05.03.2021) അഞ്ചുവയസുള്ള ഭിന്നശേഷിക്കാരനായ മകനെ ബന്ധുവിന്റെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച് മുങ്ങിയ മാതാവും സുഹൃത്തും ഒടുവില്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കുളത്തൂപ്പുഴ സ്വദേശിനിയായ ഇരുപത്തൊന്‍പതുകാരി, അഞ്ചല്‍ നെടിയറ ഉഷസ് ഭവനില്‍ ഉമേഷ് (28) എന്നിവരാണ് സ്റ്റേഷനില്‍ ഹാജരായത്. 5 വയസുള്ള ഭിന്നശേഷിക്കാരനായ മകനെ ബന്ധുവിന്റെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം മുങ്ങി; സുഖവാസത്തിനിടെ അത് കേള്‍ക്കാനിടയായി; ഒടുവില്‍ തിരിച്ചുപോന്നു
യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ കുളത്തൂപ്പുഴ പൊലീസ് അന്വേഷണം തുടങ്ങിയതോടെയാണ് ഇരുവരും മടങ്ങിയെത്തിയത്. കഴിഞ്ഞ എട്ടുമാസമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് കുളത്തൂപ്പുഴ സി ഐ സജുകുമാര്‍, എസ് ഐ എസ് എല്‍ സുധീഷ് എന്നിവര്‍ പറഞ്ഞു. ഈമാസം രണ്ടിനാണ് ഇരുവരേയും കാണാതായത്.

പൊലീസ് മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷിച്ചപ്പോള്‍ ഇരുവരും എറുണാകുളത്തുണ്ടെന്ന് വ്യക്തമായി. ഇതിനിടയില്‍ ഉമേഷിന്റെ സുഹൃത്തുക്കളെയും പൊലീസ് ബന്ധപ്പെട്ടു. ഇതോടെ ഉമേഷ് പൊലീസ് സ്റ്റേഷനില്‍ വിളിച്ച് ഹാജരാകാമെന്ന് അറിയിക്കുകയായിരുന്നു. ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരം കേസെടുത്ത പൊലീസ് ഇരുവരെയും പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഉമേഷിനെതിരെ മറ്റ് നിരവധി കേസുകള്‍ ഉള്ളതായും പൊലീസ് പറയുന്നു.

Keywords:  Woman Elopes With Lover Taking Her 5-Year-Old Son Along, Local News, News, Police, Complaint, Probe, Eloped, Remanded, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia