ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ വാഹന പണിമുടക്ക് മാര്‍ച് 2ന് 6 മുതല്‍ 6 വരെ; കെഎസ്ആര്‍ടിസിയും സഹകരിക്കും, നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി

 



തിരുവനന്തപുരം: (www.kvartha.com 01.03.2021) ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ വാഹന പണിമുടക്ക് മാര്‍ച് 2ന് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ. ബി എം എസ് ഒഴികെ എല്ലാ ട്രേഡ് യൂണിയനുകളും പങ്കെടുക്കും. കെഎസ്ആര്‍ടിസി യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും സഹകരിക്കുമെന്നു സമരസമിതി നേതാക്കള്‍ അറിയിച്ചു.

ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ വാഹന പണിമുടക്ക് മാര്‍ച് 2ന് 6 മുതല്‍ 6 വരെ; കെഎസ്ആര്‍ടിസിയും സഹകരിക്കും, നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി


സംസ്ഥാനത്ത് മാര്‍ച് 2ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല (കെടിയു) ചെവ്വാഴ്ചത്തെ പരീക്ഷകള്‍ മാറ്റി. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ നടത്താനിരുന്ന എംഎ മ്യൂസിയോളജി പ്രവേശന പരീക്ഷ  മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എസ് എസ് എല്‍ സി, പ്ലസ്ടു മോഡല്‍ പരീക്ഷകള്‍ മാറ്റണമോയെന്ന കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനമെടുക്കും.

Keywords:  News, Kerala, State, Thiruvananthapuram, Bus, Strike, Examination, Petrol Price, Education, KSRTC, Technology, Business, Finance, Vehicle strike on March 2 from 6 to 6; KSRTC will also cooperate
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia