ബിജെപി- സിപിഎം ഒത്തുകളിയെന്ന ആർ ബാലശങ്കറിന്‍റെ പ്രസ്താവന വൈകാരിക പ്രകടനം മാത്രമെന്ന് വി മുരളീധരൻ

 


ന്യൂഡെൽഹി: (www.kvartha.com 17.03.2021) സീറ്റ് കയ്യിൽ നിന്ന് എടുത്ത് കൊടുക്കുന്നതല്ല. സീറ്റ് കിട്ടാതായപ്പോഴുള്ള പ്രതികരണം മാത്രമാണ് ബിജെപി- സിപിഎം ഒത്തുകളിയെന്ന ആർഎസ്എസ് നേതാവ് ആർ ബാലശങ്കറിന്‍റെ പ്രസ്താവനയെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. പ്രസ്താവനയ്ക്ക് അതിനപ്പുറം പ്രാധാന്യം നല്‍കേണ്ടതില്ലെന്നും മുരളീധരന്‍ പറഞ്ഞു.

കഴക്കൂട്ടത്ത് ശോഭ യോജിച്ച സ്ഥാനാര്‍ഥിയാണെന്നും മുരളീധരന്‍ പറഞ്ഞു. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് അവരെ തെരഞ്ഞെടുത്തത്. ശോഭയുമായി സംസാരിച്ചിരുന്നതായും പ്രചാരണത്തില്‍ സജീവമായി ഉണ്ടാകുമെന്നും മുരളീധരന്‍ അറിയിച്ചു.

ബിജെപി- സിപിഎം ഒത്തുകളിയെന്ന ആർ ബാലശങ്കറിന്‍റെ പ്രസ്താവന വൈകാരിക പ്രകടനം മാത്രമെന്ന് വി മുരളീധരൻ

ചെങ്ങന്നരിലും ആറന്മുളയും ബിജെപി തോറ്റുകൊടുത്താൽ കോന്നിയിൽ കെ സുരേന്ദ്രനെ വിജയിപ്പിക്കാമെന്നാണ് സിപിഎമുമായുള്ള ഫോര്‍മുല എന്നായിരുന്നു ബാലശങ്കറിന്‍റെ വെളിപ്പെടുത്തല്‍.

ചെങ്ങന്നൂരിൽ പ്രചാരണം തുടങ്ങിയ തന്നെ വെട്ടിയത് ആ രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമായാണെന്നും ബാലശങ്കര്‍ ആരോപിച്ചിരുന്നു.

Keywords:  News, Politics, National, India, Central Government, New Delhi, Delhi, Assembly Election, Assembly-Election-2021, Election, BJP, V Muraleedharan, V Muraleedharan says R Balashankar's statement that BJP-CPM collusion is just an emotional statement.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia