ടി വി രാജേഷിനും മുഹമ്മദ് റിയാസിനും ജാമ്യം

 



കോഴിക്കോട്: (www.kvartha.com 03.03.2021) ചൊവ്വാഴ്ച കോഴിക്കോട് സിജെഎം കോടതി റിമാന്‍ഡ് ചെയ്ത് സിപിഎം എം എല്‍ എ ടി വി രാജേഷിനും ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷന്‍ പി എ മുഹമ്മദ് റിയാസിനും ജാമ്യം കിട്ടി. രണ്ട് ആള്‍ ജാമ്യത്തിലും വിചാരണ വേളയില്‍ മുടങ്ങാതെ കോടതിയില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലുമാണ് കോഴിക്കോട് കോടതി ജാമ്യം നല്‍കിയത്. എയര്‍ ഇന്ത്യ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി പൊതുമുതല്‍ നശിപ്പിച്ചുവെന്ന കേസിലാണ് രണ്ട് പേര്‍ക്കും ജാമ്യം ലഭിച്ചത്.

ടി വി രാജേഷിനും മുഹമ്മദ് റിയാസിനും ജാമ്യം


കഴിഞ്ഞ ദിവസമാണ് ഇരുവരെയും കോഴിക്കോട് സിജെഎം കോടതി നാല് റിമാന്‍ഡ് ചെയ്തത്. വിമാന യാത്രാക്കൂലി വര്‍ധനവിനെതിരെ പ്രതിഷേധിച്ച് 2010-ല്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ കോഴിക്കോട് എയര്‍ ഇന്ത്യയുടെ ഓഫീസ് ഉപരോധിച്ചിരുന്നു. ഉപരോധത്തിനിടെയുണ്ടായ അക്രമത്തില്‍ നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഈ കേസില്‍ തുടര്‍ച്ചയായി വിചാരണയ്ക്ക് ഹാജരാകിതിരുന്നതോടെയാണ് ഇവരെ കോടതി റിമാന്‍ഡ് ചെയ്തത്.

Keywords:  News, Kerala, State, Kozhikode, Bail, CPM, DYFI, Case, Court, Politics, TV Rajesh and Mohammad Riyaz were granted bail
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia