ട്രാഫിക് നിയമലംഘനം; 15 ദിവസത്തിനകം പിഴ അടക്കാത്ത കേസുകൾ വെർച്വൽ കോടതികളിലേക്കെത്തും

 


തൃശ്ശൂര്‍: (www.kvartha.com 07.03.2021) ഇനി മുതൽ ട്രാഫിക് നിയമലംഘനത്തിന് കൃത്യസമയത്ത് പിഴ അടയ്ക്കാത്ത കേസുകൾ വെർച്വൽ കോടതികളിലേക്കെത്തും. 15 ദിവസത്തിനകം പിഴ അടക്കാത്ത കേസുകളിലാണ് വാഹനത്തിൻ്റെ ചലാൻ വെര്‍ച്വല്‍ കോടതികളേക്ക് അയക്കുന്നത്.

വാഹന ഉടമകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരു പോലെ ഉപയോഗപ്രദമായിരിക്കും ഈ രീതിയെന്ന് മോടോര്‍വാഹനവകുപ്പിൻ്റെ വിലയിരുത്തല്‍.

മാസങ്ങൾക്ക് മുമ്പ് തന്നെ ഇ ചലാൻ ഉപയോഗിച്ച് ആധുനിക രീതിയിൽ മോടോർ വാഹന വകുപ്പ് വാഹനപരിശോധന ആരംഭിച്ചിരുന്നു. നിയമലംഘനം നടത്തുന്ന വാഹനത്തിൻ്റെ ഫോടോയെടുത്ത് ചലാൻ ഇടുന്ന രീതിയാണ് ഇ ചലാൻ.

ട്രാഫിക് നിയമലംഘനം; 15 ദിവസത്തിനകം പിഴ അടക്കാത്ത കേസുകൾ വെർച്വൽ കോടതികളിലേക്കെത്തും

ഉടമ വാഹന രജിസ്ട്രേഷൻ സമയത്ത് നൽകിയിട്ടുള്ള മൊബൈൽ നമ്പറിലേക്കും എസ്എംഎസ് ആയി ചലാൻ ലഭിക്കും.

ഇതുവഴി വലിയ രീതിയില്‍ സമയം ലാഭിക്കാമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. നിയമലംഘനങ്ങള്‍ പരമാവധി ഒഴിവാക്കി സുഗമമായ യാത്രയ്ക്ക് ഇത് സഹായിക്കുമെന്നും ഇവര്‍ പറയുന്നു.

Keywords:  News, Traffic Law, Court, Kerala, State, Vehicles, Motorvechicle, Traffic offences, Virtual courts, Traffic offences; Cases that do not pay the fine will reach the virtual courts within 15 days.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia