മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി

 


കൊല്ലം: (www.kvartha.com 09.03.2021) മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കുണ്ടറയിലാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക രോഗമുള്ള അമ്മയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം.

കുടിവെള്ള വിതരണ ജോലിക്കാരനായ പിതാവ് ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ വീട്ടിലെത്തിയപ്പോഴാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടത്.

മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി

മാതാവ് ദിവ്യ മാനസിക രോഗത്തിന് ചികിത്സയിൽ ആണെന്ന് ബന്ധുക്കൾ പറഞ്ഞു. കുഞ്ഞിൻ്റെ മൃതദേഹം പാരിപ്പള്ളി മെഡികൽ കോളജ് ആശുപത്രിയിൽ പോസ്‌റ്റുമോർടെത്തിനായി അയച്ചു.
ദിവ്യയെ കുണ്ടറ പോലീസ് കസ്‌റ്റഡിയിൽ എടുത്തിരിക്കുകയാണ്.

Keywords:  News, Top-Headlines, Kerala, State, Death, Baby, Mother, Kollam, Police, Case, Three-month-old baby found dead.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia