14 വർഷമായി ലോടെറി വിൽപന നടത്തിയ യുവതിക്ക് ഒടുവിൽ ഭാ​ഗ്യദേവതയുടെ കടാക്ഷം

 


കാക്കനാട്: (www.kvartha.com 01.03.2021) 14 വർഷങ്ങളായി ലോടെറി വിൽപന നടത്തിയ യുവതിയെ തേടി ഒടുവിൽ ഭാഗ്യമെത്തി. വ്യാഴാഴ്ച ന​റു​ക്കെ​ടു​ത്ത കാരുണ്യ ​പ്ല​സ് ലോടെറിയിലൂടെ യുവതിക്ക് ലഭിച്ചത് ഒ​ന്നാം സ​മ്മാ​ന​മാ​യ 80 ല​ക്ഷം രൂ​പ. എറണാകുളം കാ​ക്ക​നാ​ട് സ്വ​ദേ​ശി​നി​യാ​യ താ​ര​യ്ക്കാണ് ഈ ഭാഗ്യം കടാക്ഷിച്ചത്. ഇ​ട​പ്പ​ള്ളിയിലെ തി​രു​പ്പ​തി ല​കി സെ​ന്‍റ​ര്‍ ഉ​ട​മ​യാണ് താര.

14 വർഷമായി ലോടെറി ടികെറ്റ് വിൽക്കുന്നണ്ടെങ്കിലും താരയെ തേടി ഇത്രയും വലിയ സമ്മാനം വരുന്നത് ഇതാദ്യമായാണ്. വി​ല്‍​ക്കാ​തെ ബാ​ക്കി​വ​ന്ന ടി​കെ​റ്റു​ക​ളി​ല്‍ ഒ​ന്നാ​യ പി​പി 572677 ന​മ്പർ ഭാഗ്യക്കുറി ടികെറ്റിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷംരൂപ ലഭിച്ചത്. പാ​ലാ​രി​വ​ട്ട​ത്ത് ഭ​ര്‍​ത്താ​വ് മു​കു​ന്ദ​നൊപ്പം ഭാ​ഗ്യ​ക്കു​റി വി​ല്‍​പന ന​ട​ത്തു​കയായിരുന്നു താര.

14 വർഷമായി ലോടെറി വിൽപന നടത്തിയ യുവതിക്ക് ഒടുവിൽ ഭാ​ഗ്യദേവതയുടെ കടാക്ഷം

ചെറുതും വലുതമായി നിരവധി തവണ സമ്മാനം ലഭിച്ചിട്ടുണ്ടെകിലും ഇത്രയും വലിയ സമ്മാനം ഇതാദ്യമായാണ് താരയ്‍ക്ക് ലഭിക്കുന്നത്. മുകുന്ദനും താരയും ആ​റു​മാ​സം മു​മ്പാ​ണു ഇ​ട​പ്പ​ള്ളി​യി​ലും വി​ല്‍​പന ആ​രം​ഭി​ച്ച​ത്.

വീ​ടി​ന്‍റെ ലോ​ണ്‍ തീ​ര്‍​ക്കു​ന്ന​തി​നോ​ടൊ​പ്പം മ​ക്ക​ള്‍​ക്ക് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം ലഭ്യമാക്കണമെന്നാണ് താരയുടെ ആ​ഗ്രഹം. ഭാഗ്യക്കുറി വിൽപന രംഗത്ത് കൂടുതൽ ശക്തമായി തുടരാൻ തന്നെയാണ് താരയുടെ തീരുമാനം. സമ്മാ​നാ​ര്‍​ഹ​മാ​യ ടികെ​റ്റ് താരയും മുകുന്ദനും ചേർന്നു ബാ​ങ്കി​നു കൈ​മാ​റി.

Keywords:  News, Kerala, State, Ernakulam, Kochi, Lottery Seller, Lottery, Ticket, Woman, Selling lottery tickets, 14 years, The girl who has been selling lottery tickets for 14 years is finally getting the attention of the goddess of fortune.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia