ടാന്‍സാനിയന്‍ പ്രസിഡന്റ് ജോണ്‍ മഗുഫുലിയെക്കുറിച്ച് രണ്ടാഴ്ചയോളം ഒരു വിവരവുമില്ല, ഒടുവില്‍ പുറത്തുവന്നത് മരണവാര്‍ത്ത; കൂടെ ചരിത്രമാറ്റം; ടാന്‍സാനിയിലെ മാത്രമല്ല, കിഴക്കന്‍ ആഫ്രികന്‍ രാജ്യങ്ങളിലെ കൂടി ആദ്യ വനിതാ പ്രസിഡന്റായി വൈസ് പ്രസിഡന്റ് സാമിയ സുലുഹു സ്ഥാനമേല്‍ക്കും

 




നയ്റോബി: (www.kvartha.com 18.03.2021) ടാന്‍സാനിയന്‍ പ്രസിഡന്റ് ജോണ്‍ മഗുഫുലി (61) അന്തരിച്ചു. വൈസ് പ്രസിഡന്റ് സാമിയ സുലുഹു ഹസനാണ് പ്രസിഡന്റ് മരിച്ച വിവരം ഔദ്യോഗികമായി അറിയിച്ചത്. ഹൃദയസംബന്ധമായ രോഗങ്ങള്‍ മൂലമാണ് മഗുഫുലി മരിച്ചതെന്നും പത്ത് വര്‍ഷമായി അദ്ദേഹം ചികിത്സയിലായിരുന്നുവെന്നും സാമിയ സുലുഹു അറിയിച്ചു.

രണ്ടാഴ്ചയോളം പ്രസിഡന്റിനെ കുറിച്ച് ഒരു വിവരവും ഇല്ലാതിരുന്ന ശേഷം മരണവാര്‍ത്ത മാത്രം പുറത്തുവന്നത് ആഗോളതലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. നാളുകളായി അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഫെബ്രുവരി 27ന് ശേഷം മഗുഫുലി എവിടെയാണെന്ന ഒരു വിവരവും സര്‍കാര്‍ പുറത്തുവിട്ടിരുന്നില്ല. 

കോവിഡ് മഹാമാരിയെ കുറിച്ച് സംശയകരമായ നിലപാട് പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു മഗുഫുലി. കോവിഡ് ബാധിച്ചതിന് പിന്നാലെയാണ് അദ്ദേഹം പൊതുപരിപാടികളില്‍ നിന്നും മാറിനിന്നതെന്നായിരുന്നു ചില പ്രചാരണങ്ങള്‍. കോവിഡ് പ്രതിരോധമാര്‍ഗങ്ങളെ നിസാരമായി കണക്കാക്കിയിരുന്നതുകൊണ്ടാണ് കോവിഡ് ബാധിച്ചതിനെ കുറിച്ചോ ആരോഗ്യനിലയെ കുറിച്ചോ വിവരങ്ങള്‍ പുറത്തുവിടാത്തതെന്നും ചില റിപോര്‍ടുകളുണ്ടായിരുന്നു. 

ടാന്‍സാനിയന്‍ പ്രസിഡന്റ് ജോണ്‍ മഗുഫുലിയെക്കുറിച്ച് രണ്ടാഴ്ചയോളം ഒരു വിവരവുമില്ല, ഒടുവില്‍ പുറത്തുവന്നത് മരണവാര്‍ത്ത; കൂടെ ചരിത്രമാറ്റം; ടാന്‍സാനിയിലെ മാത്രമല്ല, കിഴക്കന്‍ ആഫ്രികന്‍ രാജ്യങ്ങളിലെ കൂടി ആദ്യ വനിതാ പ്രസിഡന്റായി വൈസ് പ്രസിഡന്റ് സാമിയ സുലുഹു സ്ഥാനമേല്‍ക്കും


എന്നാല്‍ കോവിഡ് ബാധിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സര്‍കാര്‍ പ്രതികരിച്ചു. വിദേശത്ത് താമസിക്കുന്ന മഗുഫുലി വിരോധികളായ ചില ടാന്‍സാനിയന്‍ പൗരന്മാരാണ് അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും സാമിയ സുലുഹു പ്രതികരിച്ചു.

അധികാരത്തിലിരിക്കെ മരിക്കുന്ന ആദ്യ ടാന്‍സാനിയന്‍ പ്രസിഡന്റാണ് ജോണ്‍ മഗുഫുലി. മഗുഫുലിയുടെ മരണത്തോടെ വൈസ് പ്രസിഡന്റ് സാമിയ സുലുഹു പ്രസിഡന്റാകും. ടാന്‍സാനിയിലെ മാത്രമല്ല, കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ കൂടി ആദ്യ വനിതാ പ്രസിഡന്റ് കൂടിയായിരിക്കും സാമിയ സുലുഹു ഹസന്‍.

Keywords:  News, World, International, Africa, President, Death, Diseased, Health, Health and Fitness, Women, Tanzania President John Magufuli was one of Africa’s most prominent deniers of COVID-19
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia