പട്ടാള ക്യാമ്പിലെ വസ്തുതര്‍ക്കവുമായി ബന്ധപ്പെട്ട് സൈനികരെ രണ്ട് മാസത്തേക്ക് സിവില്‍ ജയിലില്‍ അടയ്ക്കാനുള്ള ഉത്തരവിന് സുപ്രിംകോടതിയുടെ സ്റ്റേ

 



ഹൈദരാബാദ്: (www.kvartha.com 19.03.2021) പട്ടാള ക്യാമ്പിലെ വസ്തുതര്‍ക്കവുമായി ബന്ധപ്പെട്ട് സൈനികരെ രണ്ട് മാസത്തേക്ക് സിവില്‍ ജയിലില്‍ അടയ്ക്കാനുള്ള ഉത്തരവിന് സുപ്രിംകോടതിയുടെ സ്റ്റേ. മേജര്‍ ജനറലിനെയും, പ്രതിരോധ ഉദ്യോഗസ്ഥരെയും രണ്ട് മാസത്തേക്ക് സിവില്‍ ജയിലില്‍ അടയ്ക്കാനുള്ള ഉത്തരവാണ് സുപ്രിംകോടതി സ്റ്റേ ചെയ്തത്. സിവില്‍ കോടതിയുടെ ഉത്തരവ് റദ്ദാക്കാന്‍ തെലങ്കാന ഹൈകോടതി തയാറാകാത്ത സാഹചര്യത്തില്‍ കേന്ദ്രസര്‍കാരാണ് സുപ്രിംകോടതിയെ സമീപിച്ചത്.

പട്ടാള ക്യാമ്പിലെ വസ്തുതര്‍ക്കവുമായി ബന്ധപ്പെട്ട് സൈനികരെ രണ്ട് മാസത്തേക്ക് സിവില്‍ ജയിലില്‍ അടയ്ക്കാനുള്ള ഉത്തരവിന് സുപ്രിംകോടതിയുടെ സ്റ്റേ


കരസേനാ ക്യാമ്പിന് ചേര്‍ന്നുള്ള തന്റെ വസ്തുവിലേക്ക് പോകാന്‍ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സമീപവാസി നല്‍കിയ ഹര്‍ജിയില്‍, പ്രതിരോധ ഉദ്യോഗസ്ഥര്‍ വസ്തുവില്‍ പ്രവേശിക്കരുതെന്ന് സിവില്‍ കോടതി ഉത്തരവിട്ടിരുന്നു. ഇത് ലംഘിച്ചുവെന്ന് കണ്ടെത്തിയാണ് മേജര്‍ ജനറലിനെയും, പ്രതിരോധ ഉദ്യോഗസ്ഥരെയും ജയിലിലടയ്ക്കാന്‍ സിവില്‍ കോടതി ഉത്തരവിട്ടിരുന്നത്.

Keywords:  News, National, India, Hyderabad, Soldiers, Army, Supreme Court of India, Stay order, Prison, Supreme Court stays Telangana court order sentencing Major General of Indian Army & DO Officer to two months imprisonment
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia