സ്പെക്ട്രം ഓഫ് ലാഫര്‍; മൂന്ന് മിനിറ്റില്‍ വേറിട്ട മോഹന്‍ലാല്‍ ചിരികള്‍; വിഡിയോ വൈറല്‍

 



കൊച്ചി: (www.kvartha.com 05.03.2021) മലയാള സിനിമയുടെ താരരാജാവ് മോഹന്‍ലാല്‍ എന്ന അതുല്യ പ്രതിഭയുടെ മൂന്ന് മിനിറ്റിലുള്ള വേറിട്ട ചിരികള്‍ ചേര്‍ത്തുകൊണ്ടുള്ള വിഡിയോ വൈറലാകുന്നു. പ്രിയതാരത്തിനായി സിനിഡോട് എന്ന യൂട്യൂബ് ചാനല്‍ തയ്യാറാക്കിയ വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സ്പെക്ട്രം ഓഫ് ലാഫര്‍ എന്നാണ് വിഡിയോയുടെ പേര്.

മോഹന്‍ലാല്‍ അഭിനയിച്ച മുന്നൂറോളം സിനിമകളില്‍ നിന്നുള്ള ചില 'ചിരി' നിമിഷങ്ങള്‍ കോര്‍ത്തിണക്കിയാണ് മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ തയാറാക്കിയിരിക്കുന്നത്. തിരനോട്ടം മുതല്‍ മരക്കാര്‍ വരെയുള്ള മോഹന്‍ലാല്‍ സിനിമകളിലെ അദ്ദേഹത്തിന്റെ മനം മയക്കുന്ന ചിരികള്‍ വിഡിയോയില്‍ കാണാം.

സ്പെക്ട്രം ഓഫ് ലാഫര്‍; മൂന്ന് മിനിറ്റില്‍ വേറിട്ട മോഹന്‍ലാല്‍ ചിരികള്‍; വിഡിയോ വൈറല്‍


Keywords:  News, Kerala, State, Kochi, Mohanlal, Cinema, Video, YouTube, Entertainment, Spectrum of Laughter; Mohanlal laughs apart in three minutes; Video goes viral
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia