ശോഭ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ഥിയായി ശക്തമായി മത്സര രംഗത്തുണ്ടാകുമെന്ന് കെ സുരേന്ദ്രന്‍; മാധ്യമങ്ങള്‍ കൊടുത്തുകൊണ്ടിരിക്കുന്നത് തെറ്റിദ്ധാരണാജനകമായ വാര്‍ത്തകളെന്നും വിമര്‍ശനം

 


പത്തനംതിട്ട: (www.kvartha.com 15.03.2021) ശോഭ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ഥിയായി ശക്തമായി മത്സര രംഗത്തുണ്ടാകുമെന്ന് കെ സുരേന്ദ്രന്‍. അവശേഷിക്കുന്ന മണ്ഡലങ്ങളില്‍ കേന്ദ്ര നേതൃത്വം സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് എല്ലാവരും ശോഭ സുരേന്ദ്രനോട് അഭ്യര്‍ത്ഥിച്ചതാണ്. എന്നാല്‍ വ്യക്തിപരമായി ശോഭ മത്സരിക്കുന്നതിനോട് അസൗകര്യം പ്രകടിപ്പിക്കുകയായിരുന്നു.
ശോഭ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ഥിയായി ശക്തമായി മത്സര രംഗത്തുണ്ടാകുമെന്ന് കെ സുരേന്ദ്രന്‍; മാധ്യമങ്ങള്‍ കൊടുത്തുകൊണ്ടിരിക്കുന്നത് തെറ്റിദ്ധാരണാജനകമായ വാര്‍ത്തകളെന്നും വിമര്‍ശനം
ഡെല്‍ഹിയിലേക്ക് പോകുന്നതിന്റെ രണ്ട് ദിവസം മുമ്പ് ശോഭ സുരേന്ദ്രനെ താന്‍ നേരിട്ടുവിളിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തെ കുറിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ തെറ്റിദ്ധാരണാജനകമായ വാര്‍ത്തകളാണ് മാധ്യമങ്ങള്‍ കൊടുത്തുകൊണ്ടിരിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Keywords:  Sobha Surendran will contest assembly election, says K Surendran, Pathanamthitta, News, Politics, BJP, Assembly-Election-2021, K Surendran, Allegation, Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia