അബൂദബി കിരീടവകാശിയും യു എ ഇ ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദിന് 2021ലെ മികച്ച മാനവികയജ്ഞത്തിനുള്ള പുരസ്‌കാരം

 



ദുബൈ: (www.kvartha.com 18.03.2021) ശൈഖ് മുഹമ്മദ് ബിന്‍ സായിദിന് ദിഹാദ് പുരസ്‌കാരം. അബൂദബി കിരീടവകാശിയും യു എ ഇ ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദിന് ആണ് 2021ലെ മികച്ച മാനവികയജ്ഞത്തിനുള്ള പുരസ്‌കാരം. മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള അന്താരാഷ്ട്ര വ്യക്തിത്വ പുരസ്‌കാരമാണിത്. ലോകമെങ്ങുമുള്ള ജീവകാരുണ്യ പ്രവര്‍ത്തകരുടെയും മനുഷ്യസ്‌നേഹികളുടെയും അഭിമാന പേരുകളിലൊന്നാണ് ദിഹാദ്. ദുബൈയില്‍ നടക്കുന്ന ദിഹാദ് പ്രദര്‍ശന നഗരിയില്‍ വെച്ചാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. 

ലോകം പ്രതിസന്ധിയിലാണ്ടുപോയ കാലത്ത് സഹായഹസ്തങ്ങളുമായി ആഗോളജനതയെ ചേര്‍ത്തുപിടിച്ചതിനും അര്‍ഹാരയവര്‍ക്കെല്ലാം സഹായമെത്തിക്കുന്നതിനും യു എ ഇയും ശൈഖ് സായിദും നടത്തിയ പ്രയത്‌നങ്ങളെ മാനിച്ചാണ് ദുബൈ ഇന്റര്‍നാഷനല്‍ ഹ്യൂമന്‍ എയ്ഡ് ആന്‍ഡ് ഡെവലപ്‌മെന്റ് (ദിഹാദ്) പുരസ്‌കാരം സമ്മാനിക്കുന്നത്. 

ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെയും സന്നദ്ധസംഘടനാ പ്രവര്‍ത്തനത്തിന്റെയും വിജയം വിളിച്ചോതുന്ന ദിഹാദ് പ്രദര്‍ശനം ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ പൂര്‍ണമായും കോവിഡ് പ്രോടോകോള്‍ പാലിച്ചാണ് സംഘടിപ്പിച്ചത്.   

ദിഹാദ് നഗരിയിലെ പ്രദര്‍ശനം ലോകമെങ്ങുമുള്ള സന്നദ്ധസേവാ പ്രവര്‍ത്തനങ്ങളുടെ പരിച്ഛേദമായാണ് അവതരിപ്പിക്കപ്പെട്ടത്. മൂന്നുദിവസത്തെ സമ്മേളനത്തില്‍, സര്‍കാരിതര സംഘടനകള്‍, യു എന്‍ ഏജന്‍സികള്‍, അന്താരാഷ്ട്ര ചാരിറ്റി സംഘടനകള്‍, സര്‍കാര്‍ സ്ഥാപനങ്ങള്‍ക്കൊപ്പം സ്വകാര്യമേഖലയില്‍നിന്നുള്ള എയ്ഡ്, വിദ്യാഭ്യാസം, നിര്‍മാണദാതാക്കള്‍ എന്നിവരാണ് പങ്കെടുത്തത്.  

അബൂദബി കിരീടവകാശിയും യു എ ഇ ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദിന് 2021ലെ മികച്ച മാനവികയജ്ഞത്തിനുള്ള പുരസ്‌കാരം

പ്രശ്നസങ്കീര്‍ണമായ പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങളുടെയും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെയും രീതികളുടെ മാതൃകകളും പ്രദര്‍ശനത്തിലുണ്ട്. എമിറേറ്റ്സ് റെഡ്ക്രസന്റ്, റെഡ്ക്രോസ്, ദുബൈ കെയേര്‍സ് ഉള്‍പെടെയുള്ള സന്നദ്ധസംഘടനകള്‍ മേഖലയിലാകെ നടത്തുന്ന പ്രവര്‍ത്തനങ്ങളെയും പ്രദര്‍ശനം പരിചയപ്പെടുത്തുന്നു.    

രക്ഷാപ്രവര്‍ത്തനങ്ങളുടെ മേഖലയില്‍ ഉപയോഗിക്കുന്ന ടെന്റുകളുടെയും വാഹനങ്ങളുടെയും ശേഖരങ്ങളുമായാണ് ചില സംഘടനകള്‍ പ്രദര്‍ശനത്തിന് എത്തിയത്. ഇത്തരം ടെന്റുകള്‍ ഉള്‍പെടെയുള്ള ഉപകരണങ്ങളുടെ വില്‍പന ലക്ഷ്യമിട്ടും നിരവധി സ്ഥാപനങ്ങളുണ്ട്. കൊറോണ വൈറസ് ആഫ്രികയെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചായിരുന്നു ഇത്തവണ പ്രധാന ചര്‍ചകള്‍ നടന്നത്. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സെമിനാറുകളും പ്രദര്‍ശനത്തിന്റെ ഭാഗമായി നടന്നു.


Keywords:  News, World, Gulf, Dubai, Award, Sheikh Mohamed gets award for humanitarian aid efforts
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia