പേരാമ്പ്രയിൽ സീറ്റ് തർക്കം തീരുന്നില്ല; മുസ്ലിം ലീഗ് നേതാക്കളെ പാണക്കാട്ടേക്ക് വിളിപ്പിച്ചു

 


കോഴിക്കോട്: (www.kvartha.com 16.03.2021) പേരാമ്പ്ര മണ്ഡലത്തിൽ സീറ്റ് തര്‍ക്കം എങ്ങുമെത്താതെ തുടരുന്നതിനിടെ പ്രാദേശിക മുസ്ലീംലീഗ് നേതാക്കളെ പാണക്കാട്ടേക്ക് വിളിപ്പിച്ചു. നേരത്തെ സാധ്യതാ പട്ടികയിലുണ്ടായിരുന്ന ഇബ്രാഹിം കുട്ടി ഹാജിയെ തന്നെ സ്ഥാനാർഥിയാക്കുന്നതിനുള്ള അനുനയനീക്കത്തിനാണ് ശ്രമമെന്നാണ് സൂചന.
അതേസമയം പേരാമ്പ്ര സീറ്റിൽ ചൊവ്വാഴ്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്.

ഇബ്രാഹിം കുട്ടി ഹാജി ലീഗിന്‍റെ ഒരു പരിപാടികളിലും പങ്കെടുക്കാറില്ലെന്നും സ്ഥാനാർഥിയെ മാറ്റണമെന്നും ആവശ്യപ്പെട്ട് നേരത്തെ പ്രാദേശിക നേതാക്കൾ പാണക്കാട് തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും സമീപിച്ചിരുന്നു.

പേരാമ്പ്രയിൽ സീറ്റ് തർക്കം തീരുന്നില്ല; മുസ്ലിം ലീഗ് നേതാക്കളെ പാണക്കാട്ടേക്ക് വിളിപ്പിച്ചു

ജോസ് വിഭാഗം മുന്നണി വിട്ടതോടെ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം. എന്നാല്‍ പാര്‍ടി നേതാക്കള്‍ പണം വാങ്ങി സീറ്റ് ലീഗിന് വിറ്റെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

Keywords:  News, Kerala, State, Muslim-League, Panakkad, Kozhikode, Assembly Election, Assembly-Election-2021, Election, UDF, Seat dispute does not end in Perambra; Muslim League leaders summoned to Panakkad.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia