സൗദി അറേബ്യയില്‍ താമസ സ്ഥലത്ത് ദന്തഡോക്ടറായി വ്യാജ ചികിത്സാ കേന്ദ്രം നടത്തിയ ഇരുമ്പ് പണിക്കാരന്‍ അറസ്റ്റില്‍

 




റിയാദ്: (www.kvartha.com 19.03.2021) സൗദി അറേബ്യയില്‍ താമസ സ്ഥലത്ത് ദന്തഡോക്ടറായി വ്യാജ ചികിത്സാ കേന്ദ്രം നടത്തിയ പ്രവാസികളുടെ സംഘം അറസ്റ്റില്‍. പ്രവാസിയായ ഒരു ഇരുമ്പ് പണിക്കാരനായിരുന്നു ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചുവന്ന ക്ലിനികില്‍ ഡോക്ടറായി ചികിത്സ നടത്തിയിരുന്നത്. ദക്ഷിണ റിയാദിലായിരുന്നു സംഭവം. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത് അധികൃതര്‍ അറിയിച്ചു.

താമസ സ്ഥലം കേന്ദ്രീകരിച്ച് ചികിത്സ നടത്തുന്നതായി വിവരം ലഭിച്ച ആരോഗ്യ വകുപ്പ് അധികൃതര്‍ ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലം റെയ്ഡ് ചെയ്ത് വ്യാജ ഡോക്ടറെയും സഹായികളെയും അറസ്റ്റ് ചെയ്തു. ചികിത്സക്കായി ഉപയോഗിച്ചിരുന്ന നിരവധി ഉപകരണങ്ങള്‍ ഇവിടെ നിന്ന് കണ്ടെടുത്തു. വിശദമായ അന്വേഷണം നടത്താനായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 

സൗദി അറേബ്യയില്‍ താമസ സ്ഥലത്ത് ദന്തഡോക്ടറായി വ്യാജ ചികിത്സാ കേന്ദ്രം നടത്തിയ ഇരുമ്പ് പണിക്കാരന്‍ അറസ്റ്റില്‍


നിയമത്തെ വെല്ലുവിളിച്ച് അനധികൃതമായി ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്‍കി. വ്യാജ ഡോക്ടറുടെ ഇഖാമയില്‍ 'കൊല്ലപ്പണിക്കാരന്‍' എന്നാണ് ജോലി രേഖപ്പെടുത്തിയിരിക്കുന്നത്.

Keywords:  News, World, Gulf, Saudi Arabia, Riyadh, Fake, Doctor, Arrest, Health, Fraud, Police, Saudi Arabia: Smith working as fake dentist arrested in Riyadh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia