അംബാനിയുടെ വീടിനടുത്ത് സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയ സംഭവം; പൊലീസുദ്യോഗസ്ഥനെ എന്‍ ഐ എ അറസ്റ്റു ചെയ്തു

 



മുംബൈ: (www.kvartha.com 14.03.2021) പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ വീടിന് സമീപത്തു നിന്ന് സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം കണ്ടെടുത്ത സംഭവവുമായി ബന്ധപ്പെട്ട് പൊലീസുദ്യോഗസ്ഥന്‍ അറസ്റ്റില്‍. ശനിയാഴ്ച രാത്രിയാണ് ദേശീയ അന്വേഷണ ഏജന്‍സി മുംബൈയിലെ പൊലീസ് ഉദ്യോഗസ്ഥനായ സച്ചിന്‍ വാസെയെ അറസ്റ്റ് ചെയ്തത്. 12 മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷമാണ് ഇയാളെ അറസ്റ്റു ചെയ്തതെന്ന് എന്‍ ഐ എ വക്താവ് പറഞ്ഞു.  

ഫെബ്രുവരി 25 ന് കാര്‍മൈക്കല്‍ റോഡില്‍ അംബാനിയുടെ വീടിനടുത്ത് സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയത്. വാഹനം സ്ഥാപിച്ചതില്‍ പങ്കുണ്ടായിരുന്നതിനാണ് സച്ചിന്‍ വെയ്സിനെ അറസ്റ്റ് ചെയ്തതെന്ന് എന്‍ ഐ എ അറിയിച്ചു. അംബാനിയുടെ വീടിനടുത്ത് പാര്‍ക് ചെയ്തിരുന്ന സ്‌കോര്‍പിയോയില്‍ ജെലാറ്റിന്‍ സ്റ്റികുകളും ഭീഷണി കത്തും ഉണ്ടായിരുന്നു.

അംബാനിയുടെ വീടിനടുത്ത് സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയ സംഭവം; പൊലീസുദ്യോഗസ്ഥനെ എന്‍ ഐ എ അറസ്റ്റു ചെയ്തു


താനെ ആസ്ഥാനമായുള്ള വ്യവസായി മന്‍സുഖ് ഹിരാനെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ അറസ്റ്റിലായ സച്ചിന്‍ വെയ്‌സ്.

Keywords:  News, National, India, Mumbai, Mukesh Ambani, Case, Police Men, NIA, Arrested, Sachin Waze arrested by NIA for 'role in placing explosives-laden car' near Mukesh Ambani's house
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia