പെട്രോള്‍ അടിക്കാന്‍ പണം ചോദിച്ചെത്തി കവര്‍ച്ച; യുവാവിന്റെ കഴുത്തില്‍ കത്തിവെച്ച് പണവും രണ്ട് പവന്റെ മാലയും മോഷ്ടിച്ചതായി പരാതി

 



തൃശ്ശൂര്‍: (www.kvartha.com 06.03.2021) പെട്രോള്‍ അടിക്കാന്‍ പണം ചോദിച്ചെത്തി കവര്‍ച്ച. യുവാവിന്റെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി പണവും രണ്ട് പവന്റെ മാലയും മോഷ്ടിച്ചതായി പരാതി. എറണാകുളം സ്വദേശി ജോജിയുടെ രണ്ട് പവന്റെ മാലയാണ് കവര്‍ന്നത്. പീച്ചി പൊലീസ് ഇന്‍സ്പെക്ടര്‍ എസ് ഷൂക്കൂര്‍ അന്വേഷണ സ്ഥലത്തെത്തി പരിശോധന നടത്തി. സംശയമുള്ള ആളുകളുടെ ടവര്‍ ലൊകേഷന്‍ നോക്കി വരികയാണെന്നാണ് പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിക്കാണ് സംഭവം. എറണാകുളത്തേക്കു യാത്ര ചെയ്യുന്നതിനിടയില്‍ ക്ഷീണം തോന്നിയ ജോജി ദേശീയ പാതയോരത്തെ ബി എസ് എന്‍ എല്‍ ഓഫീസിന് സമീപം വിശ്രമിക്കുകയായിരുന്നു. ഇതിനിടയില്‍ രണ്ട് യുവാക്കള്‍ കാറിന്റെ ഗ്ലാസില്‍ തട്ടുകയും പെട്രോള്‍ അടിക്കാന്‍ പണം ചോദിക്കുകയും ചെയ്തുവെന്ന് ജോജി പൊലീസിനോട് പറഞ്ഞു.

പെട്രോള്‍ അടിക്കാന്‍ പണം ചോദിച്ചെത്തി കവര്‍ച്ച; യുവാവിന്റെ കഴുത്തില്‍ കത്തിവെച്ച് പണവും രണ്ട് പവന്റെ മാലയും മോഷ്ടിച്ചതായി പരാതി


പേഴ്സില്‍ നിന്ന് പണം നല്‍കാന്‍ ഒരുങ്ങുമ്പോള്‍ ഒരാള്‍ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയും പണം മുഴുവന്‍ തരാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ജോജി കത്തി തട്ടിമാറ്റാന്‍ ശ്രമിച്ചതോടെ യുവാക്കള്‍ കയ്യേറ്റം ചെയ്യാന്‍ തുടങ്ങുകയായിരുന്നു. കത്തി ജോജി ഒടിച്ചുകളഞ്ഞെങ്കിലും മറ്റൊരു കത്തിയെടുത്ത് കഴുത്തില്‍ കുത്തുകയായിരുന്നുവെന്നും ജോജി പറഞ്ഞു.

ഒഴിഞ്ഞുമാറിയെങ്കിലും ജോജിക്ക് ചെറിയ പരിക്കുപറ്റി. വാഹനം മുന്നോട്ട് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഷര്‍ടിന്റെ കോളറില്‍ പിടിച്ച് വലിക്കുകയും ഷര്‍ട് കളഞ്ഞതോടെ അക്രമികളിരൊളാള്‍ നിലത്തു വീഴുകയും ചെയ്തു. ഇതിനിടയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കൂടെയുണ്ടായിരുന്നയാള്‍ താക്കോല്‍ പിടിച്ചുവലിക്കുകയും കാര്‍ ഓഫാകുകയുമായിരുന്നെന്നും ജോജി പറഞ്ഞു. തുടര്‍ന്നുണ്ടായ പിടിവലിക്കിടയിലാണ് മാല നഷ്ടപ്പെട്ടത്. ഇതിനിടെ രണ്ടാമനും നിലത്തുവീണെന്നും മറ്റുവാഹനങ്ങള്‍ വരുന്നത് കണ്ട ഇരുവരും എഴുന്നേറ്റ് ഓടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Keywords:  News, Kerala, State, Thrissur, Petrol, Theft, Police, Complaint, Robbery for petrol; He allegedly stole money and a necklace of two sovereign by stabbing the young man in the neck
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia