രാഹുലിന്റെ തമിഴ്‌നാട്ടിലെ പ്രചാരണം വിലക്കണം; തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ച് പരാതി നല്‍കി ബിജെപി

 



ചെന്നൈ: (www.kvartha.com 05.03.2021) തമിഴ്‌നാട്ടിലെ രാഹുലിന്റെ പ്രചാരണം വിലക്കണമെന്ന് ബി ജെ പി. ഈ ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ച് പരാതി നല്‍കി ബിജെപി നേതൃത്വം. രാജ്യവിരുദ്ധ പ്രസ്താവനയാണ് രാഹുല്‍ നടത്തുന്നതെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചുവെന്നും ആരോപിച്ചാണ് ബിജെപി പരാതി നല്‍കിയത്. 

രാഹുലിന്റെ തമിഴ്‌നാട്ടിലെ പ്രചാരണം വിലക്കണം; തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ച് പരാതി നല്‍കി ബിജെപി


ബി ജെ പി രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്ന രാഹുലിന്റെ പ്രസംഗം ഉയര്‍ത്തികാട്ടിയാണ് നീക്കം. രാജ്യത്ത് വെറുപ്പ് പടരുകയാണ്. വളരെയധികം ഭയം ഉണ്ട്. ഈ വെറുപ്പിനോടും ഭയത്തോടും നമ്മള്‍ പൊരുതേണ്ടതുണ്ട്. വീണ്ടും ഇന്ത്യയില്‍ ഐക്യം വളര്‍ത്തണം. കന്യാകുമാരി ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ രാഹുല്‍ പറഞ്ഞിരുന്നു.

Keywords:  News, National, India, Tamilnadu, Chennai, Rahul Gandhi, BJP, Congress, Election, Politics, Political Party, 'Rahul Gandhi Held Surrogate Poll Campaign': Tamil Nadu BJP's Complaint
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia