യുഡിഎഫിനെ ദുര്‍ബലപ്പെടുത്തരുതെന്ന് പ്രിന്‍സ്; താമസിച്ചുപോയെന്നും ക്ഷമിക്കണമെന്നും ലതിക സുഭാഷ്

 


കോട്ടയം: (www.kvartha.com 15.03.2021) സ്ഥാനാര്‍ഥിത്വം ലഭിക്കാത്തതിനെ തുടര്‍ന്ന് മഹിള കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച ലതിക സുഭാഷിനെ അനുനയിപ്പിക്കാന്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാക്കള്‍ അവരുടെ വീട്ടിലെത്തി. ഏറ്റുമാനൂര്‍ സ്ഥാനാര്‍ഥിയായ പ്രിന്‍സ് ലൂക്കോസ്, മോന്‍സ് ജോസഫ് തുടങ്ങിയവരാണ് ലതികയെ വീട്ടിലെത്തി കണ്ടത്. യുഡിഎഫിനെ ദുര്‍ബലപ്പെടുത്തരുതെന്ന് ലതികയോട് പ്രിന്‍സ് അഭ്യര്‍ഥിച്ചു.

എന്നാല്‍, താമസിച്ചുപോയെന്നും ക്ഷമിക്കണമെന്നുമായിരുന്നു പ്രിന്‍സിനോട് ലതിക പറഞ്ഞത്. താനൊരു രാഷ്ട്രീയക്കാര്‍ക്കും അപ്രാപ്യയല്ല. അരക്കോടിയിലേറെ കടമുണ്ട്. നല്ല വസ്ത്രങ്ങളോ ആഭരണങ്ങളോ ധരിച്ചിട്ടില്ല. അമ്മമാര്‍ പോലും എന്നോട് ചോദിക്കാറുണ്ട് കുഞ്ഞേ നല്ലൊരു സാരിയെങ്കിലും ഉടുത്തൂടേ എന്ന്. അതുകൊണ്ട് പാര്‍ടി പ്രവര്‍ത്തകരാണ് എനിക്കെല്ലാം. എന്റെ നേതാക്കന്‍മാരെക്കാളെല്ലാം എന്നോട് സ്നേഹം എന്റെ പ്രവര്‍ത്തകര്‍ക്കാണെന്ന് മനസിലായി. വിദേശ രാജ്യങ്ങളില്‍ നിന്നുപോലും പ്രിയപ്പെട്ട പ്രവര്‍ത്തകര്‍ എന്നെ ഫോണില്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. യുഡിഎഫിനെ ദുര്‍ബലപ്പെടുത്തരുതെന്ന് പ്രിന്‍സ്; താമസിച്ചുപോയെന്നും ക്ഷമിക്കണമെന്നും ലതിക സുഭാഷ്
അതുകൊണ്ട് അവരുടെ അഭിപ്രായത്തിന് വില നല്‍കണമെന്നാണ് എന്റെ തീരുമാനം. അനുനയ ശ്രമത്തിനൊന്നും താനിനി ഇല്ല. ഇതുവരെ ഒരു നേതാവ് പോലും തന്നെ വിളിച്ചില്ലെന്നും ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ എന്നും ഉറച്ചുവിശ്വസിക്കുന്നുണ്ടെന്നും ലതികാ സുഭാഷ് വ്യക്തമാക്കി. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ലതിക ഇക്കാര്യം പറഞ്ഞത്.

എന്നാല്‍, സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നു ലതികാ സുഭാഷ് തലമുണ്ഡനം ചെയ്തതു ദൗര്‍ഭാഗ്യകരമാണെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. ലതികയ്ക്കും ഭര്‍ത്താവിനും നേരത്തെ സീറ്റ് നല്‍കിയിട്ടുണ്ട്. അവര്‍ക്കു കഴിഞ്ഞ തവണ സീറ്റു കൊടുത്തെങ്കിലും നിര്‍ഭാഗ്യവശാല്‍ ജയിക്കാനായില്ല. ഇത്തവണയും സീറ്റ് കൊടുക്കാനാണ് ആഗ്രഹിച്ചത്. എന്നാല്‍, ഏറ്റുമാനൂര്‍ സീറ്റ് ജോസഫ് വിഭാഗത്തിനു കൊടുക്കേണ്ടിവന്നു.

15 സീറ്റ് സ്ത്രീകള്‍ക്ക് നല്‍കാനായിരുന്നു തീരുമാനം. ചിലര്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചു. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചാല്‍ പ്രതിഷേധങ്ങള്‍ പതിവാണ്. പ്രവര്‍ത്തകര്‍ പാര്‍ടിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചേ മുന്നോട്ടുപോകൂ എന്നും മുല്ലപ്പള്ളി പറഞ്ഞു.

Keywords:  Prince urges not to weaken UDF; Lathika Subhash apologizes for being late, Kottayam, News, Politics, UDF, Mullappalli Ramachandran, Oommen Chandy, Kerala Congress (j), Assembly-Election-2021, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia