എസ് എസ് എല്‍ സി തലത്തിലെ പ്രാഥമിക പരീക്ഷ; എഴുതാനാകാത്തവരുടെ പരാതി പരിശോധിക്കുമെന്ന് പി എസ് സി ചെയര്‍മാന്‍

 



തിരുവനന്തപുരം: (www.kvartha.com 17.03.2021) മാര്‍ച് 13ന് നടന്ന എസ് എസ് എല്‍ സി തലത്തിലെ പ്രാഥമിക പരീക്ഷ എഴുതാനാകാത്തവരുടെ പരാതി പരിശോധിക്കുമെന്ന് പി എസ് സി ചെയര്‍മാന്‍. ഫെബ്രുവരി 20, 25, മാര്‍ച് 6 എന്നീ തീയതികളിലാണ് പ്രാഥമിക പരീക്ഷ നടന്നത്. 

കോവിഡ് പ്രതിസന്ധിമൂലവും മറ്റു വ്യക്തമായ കാരണങ്ങളാലും പരീക്ഷ എഴുതാനാകാത്തവര്‍ക്ക് മാര്‍ച്ച് 13ന് പരീക്ഷ എഴുതുവാന്‍ അവസരം നല്‍കുമെന്ന് പി എസ് സി അറിയിച്ചിരുന്നു. എന്നാല്‍ അപേക്ഷിച്ച മുഴുവന്‍ പേര്‍ക്കും പരീക്ഷ എഴുതാന്‍ കഴിയാത്തതിനാലാണ് പരാതി ഉയര്‍ന്നത്. ഇത് പരിശോധിക്കുമെന്ന് പി എസ് സി ചെയര്‍മാന്‍ അറിയിച്ചു.

എസ് എസ് എല്‍ സി തലത്തിലെ പ്രാഥമിക പരീക്ഷ; എഴുതാനാകാത്തവരുടെ പരാതി പരിശോധിക്കുമെന്ന് പി എസ് സി ചെയര്‍മാന്‍


Keywords:  News, Kerala, State, Thiruvananthapuram, Education, PSC, Examination, Job, Preliminary examination at SSLC level; PSC chairman says he will look into the complaints of those who cannot write
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia