'ജി ഇല്ലാതെ എന്ത് ഉറപ്പ്' തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയിൽ നിന്ന് മന്ത്രി ജി സുധാകരനെ മാറ്റുന്നതിനെതിരെ വ്യാപക പോസ്റ്ററുകൾ

 


ആലപ്പുഴ: (www.kvartha.com 06.03.2021) നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയിൽ നിന്ന് മന്ത്രി ജി സുധാകരനെ മാറ്റുന്നതിനെതിരെ പോസ്റ്ററുകൾ. മന്ത്രി ജി സുധാകരനെ മാറ്റിയാൽ മണ്ഡലം തോൽക്കുമെന്നും പാര്‍ടിക്ക് തുടര്‍ഭരണം വേണ്ടേന്നും എന്നും ചോദിച്ചാണ് അമ്പലപ്പുഴയിൽ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. മണ്ഡലത്തില്‍ പുതിയതായി പരിഗണിക്കുന്ന എച്ച് സലാമിന് എതിരെയും പോസ്റ്ററിൽ പരാമർശമുണ്ട്.

ജി സുധാകരൻ മാറിയതിൽ പ്രാദേശികമായ എതിർപ് അമ്പലപുഴയിൽ ശക്തമാണ്. ആലപ്പുഴ സീറ്റിൽ ഐസക്കിന്‍റെ അഭാവവും കീഴ്ഘടങ്ങളെ അസ്വസ്ഥമാക്കുന്നുണ്ട്. ഇരുവരും അനൗദ്യോഗിക പ്രചാരണം പോലും തുടങ്ങിയപ്പോഴാണ് സംസ്ഥാന നേതൃത്വത്തിന്‍റെ അപ്രതീക്ഷിത നീക്കം.

'ജി ഇല്ലാതെ എന്ത് ഉറപ്പ്' തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയിൽ നിന്ന് മന്ത്രി ജി സുധാകരനെ മാറ്റുന്നതിനെതിരെ വ്യാപക പോസ്റ്ററുകൾ

തോമസ് ഐസക്കിനും ജി സുധാകരനും വീണ്ടും അവസരം ലഭിക്കാൻ സിപിഎം സംസ്ഥാന നേതൃത്വത്തിന് മേൽ ശക്തമായ സമ്മർദമാണ് ആലപ്പുഴയിലെ നേതാക്കൾ നടത്തിയത്. ജില്ലയിലെ ആകെ വിജയസാധ്യതയ്ക്ക് പോലും മങ്ങലേൽക്കുന്ന തീരുമാനമെന്നാണ് യോഗത്തിൽ പങ്കെടുത്ത ആലപ്പുഴ ജില്ലാ സെക്രടറി ആർ നാസർ വ്യക്തമാക്കിയത്.

എന്നാൽ എതിർപ്പുകളും സമ്മർദങ്ങളുമെല്ലാം സംസ്ഥാന നേതൃത്വം പൂർണമായി തള്ളുകയായിരുന്നു. പുതിയ മുഖങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കിയ സ്ഥാനാർഥി പട്ടിക അംഗീകാരത്തിനായി ശനിയാഴ്ച ജില്ലാ നേതൃത്വത്തിന് മുന്നിലെത്തും.

Keywords:  News, Politics, Ambalapuzha, Alappuzha, Kerala, State, CPM, G Sudhakaran, Assembly Election, Assembly-Election-2021, Election, Posters, Posters against the removal of Minister G Sudhakaran from Ambalappuzha in the Assembly elections.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia