നരേന്ദ്ര മോദിയുടെ മുഖ്യ ഉപദേഷ്ടാവ് പി കെ സിന്‍ഹ രാജിവച്ചു

 




ന്യൂഡെല്‍ഹി: (www.kvartha.com 17.03.2021) പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖ്യ ഉപദേഷ്ടാവ് പി കെ സിന്‍ഹ രാജിവച്ചു. രാജിക്ക് പിന്നിലെ കാരണം വ്യക്തമല്ല. കഴിഞ്ഞ ദിവസമാണ് സിന്‍ഹ രാജിവച്ചത്. മുന്‍ ഐ എ എസ് ഉദ്യോഗസ്ഥനായ പി കെ സിന്‍ഹയെ 2019ലാണ് പ്രധാനമന്ത്രിയുടെ പ്രിന്‍സിപല്‍ സെക്രടറിയായി നിയമിച്ചത്. 

ഒന്നാം മോദി സര്‍കാരില്‍ ക്യാബിനറ്റ് സെക്രടറിയായിരുന്നു സിന്‍ഹ. 2019ല്‍ വിരമിച്ച സിന്‍ഹയെ പ്രത്യേക പോസ്റ്റ് നല്‍കിയാണ് നിയമിച്ചത്. മോദിയുടെ കാലാവധി തീരുന്നതുവരെയായിരുന്നു ചുമതല നല്‍കിയത്.


നരേന്ദ്ര മോദിയുടെ മുഖ്യ ഉപദേഷ്ടാവ് പി കെ സിന്‍ഹ രാജിവച്ചു


Keywords:  News, National, India, New Delhi, Narendra Modi, Prime Minister, Resignation, PM’s Principal Advisor PK Sinha Steps Down
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia