ഉച്ചഭക്ഷണ മെനുവില്‍ ബീഫ് ഇല്ല; കട്ടപ്പന ഐടിഐയില്‍ ബീഫ് ഫെസ്റ്റ് നടത്തി വേറിട്ട പ്രതിഷേധവുമായി കെ എസ് യു

 



ഇടുക്കി: (www.kvartha.com 17.03.2021) കട്ടപ്പന ഐ ടി ഐയിലെ ഉച്ചഭക്ഷണ മെനുവില്‍ ബീഫ് ഉള്‍പ്പെടുത്താത്തതില്‍വേറിട്ട പ്രതിഷേധവുമായി കെ എസ് യു. പ്രതിഷേധസൂചകമായി ഐ ടി ഐക്ക് മുന്നില്‍ കെ എസ് യു ബീഫ് ഫെസ്റ്റ് നടത്തി.

സംസ്ഥാനത്തെ മുഴുവന്‍ വനിതാ ഐ ടി ഐകള്‍ക്കൊപ്പം പിന്നോക്ക ജില്ലകളായ ഇടുക്കിയിലേയും വയനാട്ടിലേയും ഐ ടി ഐകളിലും സംസ്ഥാന സര്‍കാര്‍ സൗജന്യ ഉച്ചഭക്ഷണം നല്‍കുന്നുണ്ട്. മാംസം ഉള്‍പ്പെടുത്തിയ ഭക്ഷണ ലഭിക്കുന്ന ദിവസങ്ങളില്‍ ചിക്കനും മട്ടണും കൊടുക്കുമെങ്കിലും ബീഫ് ഒഴിവാക്കിയതിലാണ് കെ എസ് യുവിന്റെ പ്രതിഷേധം.

ഉച്ചഭക്ഷണ മെനുവില്‍ ബീഫ് ഇല്ല; കട്ടപ്പന ഐടിഐയില്‍ ബീഫ് ഫെസ്റ്റ് നടത്തി വേറിട്ട പ്രതിഷേധവുമായി കെ എസ് യു


ആര്‍ എസ് എസിന്റെ ബീഫ് നിരോധനത്തിന് സംസ്ഥാന സര്‍കാരും കുടപിടിക്കുന്നുവെന്നാണ് ആരോപണം. എന്നാല്‍ മെനുപ്രകാരമുള്ള ഭക്ഷണം കൊടുക്കാനേ അനുമതിയുള്ളുവെന്നും ബാക്കി കാര്യങ്ങള്‍ സര്‍കാരാണ് പറയേണ്ടതെന്നുമാണ് ഐ ടി ഐ അധികൃതരുടെ വിശദീകരണം. പരാതിയില്‍ നടപടിയുണ്ടായില്ലെങ്കില്‍ കടുത്ത പ്രതിഷേധ പരിപാടികളിലേക്ക് കടക്കാനാണ് കെ എസ് യു തീരുമാനം.

Keywords:  News, Kerala, State, Idukki, KSU, Protesters, Food, Education, RSS, No beef on the lunch menu; KSU organizes beef fest at Kattappana ITI
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia