പുലിയുടെ ശരീരവും നായയുടെ മുഖവും; കിളിമാനൂരില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയ അജ്ഞാത ജീവി ഏത്?

 


തിരുവനന്തപുരം: (www.kvartha.com 17.03.2021)പുലിയുടെ ശരീരവും നായയുടെ മുഖവും, കിളിമാനൂരില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയ അജ്ഞാത ജീവി പുലിയോ, ചെന്നായയോ, മരപ്പട്ടിയോ അല്ലെന്നും നീലഗിരിക്കടുവ എന്ന വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവിയാണെന്നുമുള്ള അവകാശവാദവുമായി കോട്ടയത്തെ വന്യജീവി ഗവേഷകന്‍ ഡിജോ തോമസ്.

നാട്ടുകാരുടെ വിശദീകരണം, കടിയേറ്റ് മരിച്ച ആടുകളുടെ ശരീരത്തിലെ മുറിവ്, സി സി ടി വി ദൃശ്യങ്ങളിലെ ജീവിയുടെ ചിത്രം എന്നിവ വിശകലനം ചെയ്താണ് ഈ നിഗമനത്തില്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യം വനംവകുപ്പിനെ അറിയിച്ചിട്ടുണ്ട്. കാല്പാടിന്റെ വലിപ്പവും നഖങ്ങളുടെ വിന്യാസവും നീലഗിരിക്കടുവയുമായി സാമ്യമുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
പുലിയുടെ ശരീരവും നായയുടെ മുഖവും; കിളിമാനൂരില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയ അജ്ഞാത ജീവി ഏത്?
കുറച്ചുവര്‍ഷങ്ങളായി തൃശ്ശൂര്‍, തിരുവനന്തപുരം, മംഗലാപുരം മേഖലകളില്‍ വളര്‍ത്തുമൃഗങ്ങളെ കൊന്നൊടുക്കിയത് ഈ ജീവിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പുലിയുമായി സാമ്യമുള്ള ജീവിയുടെ ദൃശ്യങ്ങളാണ് കിളിമാനൂര്‍ തട്ടത്തുമലയില്‍ അത്തീഖിന്റെ ഉടമസ്ഥതയിലുളള റോക്ക് ലാന്‍ഡ് എന്ന സ്ഥാപനത്തിലെ സി സി ടിവിയില്‍ പതിഞ്ഞത്. ഇവിടെ ഒരു കോഴിയെയും കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തി. എന്നാല്‍ ഇക്കാര്യം വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.

ജീവിയുടെ കാല്പാടുകള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണ്. കല്ലറ താളിക്കുഴി കടലുകാണിപ്പാറയ്ക്ക് സമീപം താമസിക്കുന്ന ഓമനയുടെ രണ്ട് ആട്ടിന്‍കുട്ടികളെ കഴിഞ്ഞ ദിവസം കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തിയിരുന്നു.

കിളിമാനൂര്‍ പുല്ലയില്‍ പറയ്ക്കോട്ട് കോളനിക്ക് സമീപമാണ് ആദ്യമായി പുലിയെ കണ്ടെന്ന് പ്രദേശവാസികള്‍ കിളിമാനൂര്‍ പൊലീസില്‍ അറിയിച്ചത്. ജനങ്ങളുടെ ആശങ്കയകറ്റാന്‍ കണിച്ചോട്, പന്തുവിളാകം, പെരുന്തറ എന്നിവിടങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചതിന് പിന്നാലെയാണ് മറ്റൊരു കാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞത്.

കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ കാണപ്പെടുന്ന പുലിയുടേതിന് സമാനമായ ശരീരവും നായയുടേതിന് സാദൃശ്യമുള്ള മുഖവുള്ള ജീവിയാണ് നീലഗിരിക്കടുവ. ചുവപ്പ് കലര്‍ന്ന തവിട്ട് നിറം. വാലുകൂടാതെ ഒന്നരമീറ്റര്‍ വലിപ്പമേറിയ ശരീരം. നായ, ആട്, കോഴി, മുയല്‍ എന്നിവയെ ഭക്ഷിക്കും. ഇതുവരെ ഇവയെ ജീവനോടെ പിടിക്കാനായിട്ടില്ല. ചത്തനിലയില്‍ നെയ്യാറില്‍ നിന്ന് കിട്ടിയിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ 40ല്‍ താഴെ എണ്ണം മാത്രമാണ് ഇവ അവശേഷിക്കുന്നതെന്നാണ് നിഗമനം.

Keywords:  Neelagiri tiger found in Kilimanoor, Thiruvananthapuram,News,Lifestyle & Fashion, Researchers, CCTV, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia