കേരളത്തില്‍ സിപിഎം- ബിജെപി ധാരണ; സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ലതിക സുഭാഷിന്റേതു മാപ്പര്‍ഹിക്കാത്ത കുറ്റം; തിരക്കഥ തയാറാക്കിയ ശേഷമാണു കെപിസിസി ആസ്ഥാനത്ത് അവര്‍ വന്നതെന്നും മുല്ലപ്പള്ളി

 


കോട്ടയം: (www.kvartha.com 16.03.2021) കേരളത്തില്‍ സിപിഎം- ബിജെപി ധാരണയുണ്ടെന്ന് ഇപ്പോള്‍ വ്യക്തമായെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ചെങ്ങന്നൂരില്‍ മാത്രമല്ല കേരളം മുഴുവനും ഈ ധാരണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ നേരത്തെ ഇതു പറഞ്ഞതാണ് എന്നും ബിജെപി നേതാവ് ആര്‍ ബാലശങ്കറിന്റെ വെളിപ്പെടുത്തലിനോടു മുല്ലപ്പള്ളി പ്രതികരിച്ചു. കേരളത്തില്‍ സിപിഎം- ബിജെപി ധാരണ; സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ലതിക സുഭാഷിന്റേതു മാപ്പര്‍ഹിക്കാത്ത കുറ്റം; തിരക്കഥ തയാറാക്കിയ ശേഷമാണു കെപിസിസി ആസ്ഥാനത്ത് അവര്‍ വന്നതെന്നും മുല്ലപ്പള്ളി

സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ലതിക സുഭാഷിന്റേതു മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും തിരക്കഥ തയാറാക്കിയ ശേഷമാണു അവര്‍ കെപിസിസി ആസ്ഥാനത്ത് വന്നതെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു. കേരത്തില്‍ സിപിഎം ബിജെപി ബന്ധം എന്ന ആരോപണം കോണ്‍ഗ്രസ് നേരത്തെ പറഞ്ഞതാണെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പറഞ്ഞു. ഇതാണ് ഇപ്പോള്‍ തെളിഞ്ഞത്. സിപിഎമിനു തുടര്‍ഭരണം വേണം, ബിജെപിക്കു കുറച്ച് എംഎല്‍എമാരെയും. അതിനാണ് ഈ ഒത്തുകളിയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Keywords:  Mullappally Ramachandran about R Balashankar statement, Kottayam, News, Politics, Assembly-Election-2021, Mullappalli Ramachandran, Allegation, BJP, CPM, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia