ബി ജെ പി എംപി ജ്യോതിരാദിത്യ സിന്ധ്യയുടെ ജയ് വിലാസ് പാലസില്‍ മോഷണ ശ്രമം; ചില രേഖകള്‍ നഷ്ടപ്പെട്ടതായി വിവരം

 


ഗ്വാളിയോര്‍: (www.kvartha.com 18.03.2021) ബി ജെ പി എംപി ജ്യോതിരാദിത്യ സിന്ധ്യയുടെ ഉടമസ്ഥതയിലുള്ള ജയ് വിലാസ് പാലസില്‍ മോഷണ ശ്രമം. ചില ഫയലുകള്‍ക്കായി ബുധനാഴ്ച തിരച്ചില്‍ നടത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആണ് മോഷണം നടന്നതെന്നാണ് പൊലീസ് നിഗമനം. ജയ് വിലാസ് പാലസിലെ റാണി മഹലിലെ റെക്കോര്‍ഡ്സ് റൂമിലാണ് മോഷണം നടന്നത്. ബി ജെ പി എംപി ജ്യോതിരാദിത്യ സിന്ധ്യയുടെ ജയ് വിലാസ് പാലസില്‍ മോഷണ ശ്രമം; ചില രേഖകള്‍ നഷ്ടപ്പെട്ടതായി വിവരം
ഇവിടെ നിന്ന് ഒരു ഫാനും കമ്പ്യൂടര്‍ സിപിയുവും നഷ്ടപ്പെട്ടിട്ടുണ്ട്. സിപിയു പിന്നീട് കൊട്ടാരത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് കണ്ടെത്തി. പൊലീസും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തുന്നുണ്ട്.
റെക്കോര്‍ഡ് റൂമിലെ അലമാരയുടെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. 10 വര്‍ഷം മുമ്പും റെക്കോര്‍ഡ്സ് റൂമില്‍ മോഷണം നടന്നിരുന്നു. എന്നാല്‍ അന്ന് നഷ്ടപ്പെട്ട രേഖകള്‍ കണ്ടെത്താനോ മോഷ്ടാക്കളെ പിടികൂടാനോ ഇതുവരെ സാധിച്ചിട്ടില്ല. അതിനിടെയാണ് വീണ്ടും മോഷണം നടന്നിരിക്കുന്നത്.

റാണി മഹലിലെ വെന്റിലേറ്ററിലൂടെയാണ് മോഷ്ടാക്കള്‍ കടന്നതെന്നാണ് കരുതുന്നത്. സമീപ വാസികളേയും ജോലിക്കാരേയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. 1874 ല്‍ അന്നത്തെ ഗ്വാളിയോര്‍ മഹാരാജാവായിരുന്ന ജയജിറാവു സിന്ധ്യയാണ് ജയ് വിലാസ് മഹല്‍ നിര്‍മിച്ചത്. 400 മുറികളുള്ള ഈ കൊട്ടാരത്തിന് ഏകദേശം 4000 കോടി രൂപയുടെ മതിപ്പുണ്ട്. കൊട്ടാരത്തിന്റെ ഒരു ഭാഗം മ്യൂസിയമാണ്. ജ്യോതിരാദിത്യ സിന്ധ്യയ്ക്കാണ് ഈ കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശം. അദ്ദേഹം ഗ്വാളിയോറില്‍ എത്തുമ്പോള്‍ ഇവിടെയാണ് താമസിക്കാറ്.

Keywords:  MP: Burglary at Scindia's Jai Vilas Palace in Gwalior; robbers steal fan, search documents, Theft, Police, Probe, Natives, BJP, Politics, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia