ഫ് ളാറ്റിന്റെ മുകളില്‍ നിന്നും അമ്മയും കുഞ്ഞും താഴെ വീണു; യുവതി മരിച്ചു, 6 മാസം പ്രായമായ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

 


തിരുവനന്തപുരം: (www.kvartha.com 18.03.2021) ഫ് ളാറ്റിന്റെ മുകളില്‍ നിന്നും അമ്മയും കുഞ്ഞും താഴെ വീണു. വീഴ്ചയില്‍ യുവതി മരിച്ചു, ആറുമാസം പ്രായമായ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. അമ്മയുടെ കൈയ്യില്‍ നിന്നും കുട്ടി വഴുതി താഴേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം. ഇടവ ഐഒബി ബാങ്കിന് സമീപത്തുള്ള ഫ് ളാറ്റിലാണ് അപകടമുണ്ടായത്.

ഫ് ളാറ്റിന്റെ മുകളില്‍ നിന്നും അമ്മയും കുഞ്ഞും താഴെ വീണു; യുവതി മരിച്ചു, 6 മാസം പ്രായമായ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു



കുട്ടിയുടെ അമ്മ നിമയുടെ നിലവിളി കേട്ട് നിമയുടെ അമ്മയും തൊട്ടടുത്ത കടയിലെ ജീവനക്കാരും ഓടി എത്തിയപ്പോള്‍ കണ്ട കാഴ്ച അമ്മയും കുഞ്ഞും നിലത്തു കിടക്കുന്നതാണ് . ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. നിമയുടെ തലയില്‍ ആറുപൊട്ടലുകള്‍ ഉള്ളതായി കണ്ടു. കുട്ടിക്ക് സാരമായ പരിക്കുകള്‍ മാത്രമേ ഉള്ളൂ. സീനത്തിന്റെ മകളാണ് മരിച്ച നിമ. ഭര്‍ത്താവ് അബു ഫസല്‍ ദുബൈയില്‍ ആണ്.

Keywords:  Mother and baby fell from the top of the flat; woman died and the 6-month-old baby miraculously escaped, Thiruvananthapuram, News, Local News, Accidental Death, Flat, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia