എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി; പുതുക്കിയ തീയതി പിന്നീട് അറിയിക്കും

 



കോട്ടയം: (www.kvartha.com 06.03.2021) ഞായറാഴ്ച (06/03/20) എം ജി സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ആറാം സെമസ്റ്റര്‍ എല്‍ എല്‍ ബി (ത്രിവത്സരം  റഗുലര്‍/സപ്ലിമെന്ററി/മേഴ്സി ചാന്‍സ്), പത്താം സെമസ്റ്റര്‍ ബി എ/ ബി കോം/ ബി ബി എ,  എല്‍ എല്‍ ബി (പഞ്ചവത്സരം സപ്ലിമെന്ററി/മേഴ്സി ചാന്‍സ്) കോമണ്‍ ജനുവരി 2021 പരീക്ഷകളുടെ വൈവാവോസി മാര്‍ച് 15 മുതല്‍ 22 വരെ എറണാകുളം ഗവണ്‍മെന്റ് ലോ കോളജില്‍ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും.

എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി; പുതുക്കിയ തീയതി പിന്നീട് അറിയിക്കും


പരീക്ഷ; 

മാര്‍ച് 19 മുതല്‍ ആരംഭിക്കുന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് വര്‍ഷ ബി എസ് സി. എം എല്‍ ടി (2008ന് മുമ്പുള്ള അഡ്മിഷന്‍ സ്പെഷല്‍ മേഴ്സി ചാന്‍സ് അദാലത്ത് സ്പെഷല്‍ മേഴ്സി ചാന്‍സ് 2018) പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ സീപാസ് (എസ് എം ഇ) ഗാന്ധിനഗര്‍ സെന്ററില്‍ പരീക്ഷയെഴുതണം.

മൂന്നാം സെമസ്റ്റര്‍ ബി എഡ് സ്പെഷല്‍ എജ്യൂകേഷന്‍ (ഇന്റലക്ച്വല്‍ ഡിസെബിലിറ്റി/ലേണിംഗ് ഡിസെബിലിറ്റി  2019 അഡ്മിഷന്‍ റഗുലര്‍/സപ്ലിമെന്ററി ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍) പരീക്ഷകള്‍ മാര്‍ച് 23 മുതല്‍ ആരംഭിക്കും. പിഴയില്ലാതെ മാര്‍ച് ഒന്‍പതുവരെയും 525 രൂപ പിഴയോടെ മാര്‍ച് 10 വരെയും 1050 രൂപ സൂപര്‍ഫൈനോടെ മാര്‍ച് 12 വരെയും അപേക്ഷിക്കാം. റഗുലര്‍ വിദ്യാര്‍ത്ഥികള്‍ 210 രൂപയും വീണ്ടുമെഴുതുന്നവര്‍ പേപറൊന്നിന് 55 രൂപ വീതവും (പരമാവധി 210 രൂപ) സി വി ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

പരീക്ഷഫലം
2019 നവംബറില്‍ നടന്ന നാലാം സെമസ്റ്റര്‍ എം സി എ റഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

Keywords:  News, Kerala, State, Kottayam, Education, Examination, Students, M G University, University, MG University exams postponed; Renewal date will be announced later
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia