കഥകളിയില്‍ അരങ്ങേറ്റം കുറിച്ച് ഗിരിജ മാധവന്‍; അമ്മയുടെ സ്വപ്നസാക്ഷാത്ക്കാരത്തിന് സാക്ഷിയാകാന്‍ മഞ്ജു വാര്യരും

 



തൃശ്ശൂര്‍: (www.kvartha.com 10.03.2021) കഥകളിയില്‍ അരങ്ങേറ്റം കുറിച്ച് മഞ്ജു വാര്യരുടെ അമ്മ ഗിരിജ മാധവന്‍. പെരുവനം ക്ഷേത്രത്തില്‍ ശിവരാത്രിയുടെ ഭാഗമായി നടന്ന കല്യാണ സൗഗന്ധികം കഥകളിയില്‍ പാഞ്ചാലിയായാണ് ഗിരിജ അരങ്ങേറ്റം നടത്തിയത്. കലാനിലയം ഗോപി ആശാന്റെ കഥകളി പദങ്ങള്‍ക്ക് ഗിരിജ ചുവടുവച്ചപ്പോള്‍ അമ്മയുടെ സ്വപ്നസാക്ഷാത്ക്കാരത്തിന് സാക്ഷിയാകാന്‍ മഞ്ജു വാര്യരും എത്തിയിരുന്നു. മഞ്ജുവിനൊപ്പം സഹോദരന്‍ മധു വാര്യരുടെ ഭാര്യ അനു വാര്യര്‍, മകള്‍ ആവണി വാര്യര്‍ എന്നിവരും കഥകളി കാണാനെത്തി.

മഞ്ജു വാര്യര്‍ എത്തിയതറിഞ്ഞ് ക്ഷേത്രത്തില്‍ ആരാധകരും തടിച്ചുകൂടി. ഗുരു കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍, കലാനിലയം ഗോപി, മേളപ്രമാണി പെരുവനം കുട്ടന്‍ മാരാര്‍ തുടങ്ങിയ പ്രമുഖരും കഥകളി കാണാനെത്തിയിരുന്നു. 

കഥകളിയില്‍ അരങ്ങേറ്റം കുറിച്ച് ഗിരിജ മാധവന്‍; അമ്മയുടെ സ്വപ്നസാക്ഷാത്ക്കാരത്തിന് സാക്ഷിയാകാന്‍ മഞ്ജു വാര്യരും


കല്യാണ സൗഗന്ധികത്തിലെ പാഞ്ചാലിയെയാണ് ഗിരിജ അവതരിപ്പിച്ചത്. ഒന്നരക്കൊല്ലം മുമ്പാണ് കലാനിലയം ഗോപിയുടെ ശിക്ഷണത്തില്‍ ഗിരിജ മാധവന്‍ കഥകളി അഭ്യസിച്ചു തുടങ്ങിയത്. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ ആയിട്ടായിരുന്നു പഠനം. മക്കളായ മഞ്ജു വാര്യരും മധു വാര്യരും കഥകളി പഠനത്തെ പ്രോത്സാഹിപ്പിച്ചു എന്ന് ഗിരിജ പറഞ്ഞു. വര്‍ഷങ്ങളായി യോഗ അഭ്യസിക്കുന്നതിനാല്‍ പഠനം ബുദ്ധിമുട്ടായില്ല. കഥകളിക്ക് ഒപ്പം മോഹിനിയാട്ടവും ഗിരിജ പരിശീലിക്കുന്നുണ്ട്.

Keywords:  News, Kerala, State, Thrissur, Cinema, Entertainment, Actress, Mother, Dance, Manju Warrier, Manju Warrier to witness her mother's dream come true
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia