കാരുണ്യ ലോടെറിയുടെ ഭാഗ്യം തേടിയെത്തിയത് പശ്ചിമ ബംഗാളില്‍ നിന്നും തിരുവനന്തപുരത്ത് ജോലിക്കെത്തിയ അതിഥി തൊഴിലാളിയെ; അടിച്ചത് 80 ലക്ഷം

 


തിരുവനന്തപുരം: (www.kvartha.com 05.03.2021) പശ്ചിമ ബംഗാളില്‍ നിന്നും തിരുവനന്തപുരത്ത് ജോലിക്കെത്തിയ അതിഥി തൊഴിലാളിയെ തേടിയെത്തിയത് കേരള ലോട്ടറിയുടെ 8ം ലക്ഷം. ഭാഗ്യദേവത ലക്ഷങ്ങളുടെ സൗഭാഗ്യം നല്‍കിയപ്പോള്‍ ഞെട്ടിപ്പോയ അതിഥി തൊഴിലാളി ഇതോടെ പൊലീസ് സഹായം തേടി. സഹായം തേടിയെത്തിയ ആളിനെ പൊലീസും കൈവിട്ടില്ല. സുരക്ഷയൊരുക്കി മാതൃകയായി. പശ്ചിമ ബംഗാള്‍ സ്വദേശിയായ പ്രതിഭാ മണ്ഡലിനാണ് കാരുണ്യ പ്ലസ് ടികെറ്റിന്റെ വ്യാഴാഴ്ച നറുക്കെടുത്ത നമ്പര്‍ pc 359410 ടികെറ്റിന്റെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചത്.

മരുതംകുഴിയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനായെത്തിയ ആളാണ് ഇദ്ദേഹം. ലക്ഷപ്രഭുവായെന്നു അറിഞ്ഞതോടെ ടികെറ്റ് കൈയില്‍ കൊണ്ടു നടക്കാന്‍ അദ്ദേഹത്തിന് പേടി. നേരെ പൂജപ്പുര പൊലീസ് സ്റ്റേഷനിലേക്ക് പോയി. കാര്യം അവതരിപ്പിച്ചു. പൊലീസ് ഒട്ടും മടിക്കാതെ ഇദ്ദേഹത്തിന് സഹായം വാഗ്ദാനം നല്‍കി. ബാങ്ക് അകൗണ്ടില്ലാത്ത പ്രതിഭാ മണ്ഡലിന് പൂജപ്പൂര കാനറ ബാങ്കില്‍ അകൗണ്ട് എടുത്ത് നല്‍കാന്‍ സൗകര്യം ഒരുക്കി. കാരുണ്യ ലോടെറിയുടെ ഭാഗ്യം തേടിയെത്തിയത് പശ്ചിമ ബംഗാളില്‍ നിന്നും തിരുവനന്തപുരത്ത് ജോലിക്കെത്തിയ അതിഥി തൊഴിലാളിയെ; അടിച്ചത് 80 ലക്ഷം


ബാങ്ക് ഉദ്യോഗസ്ഥരെ പൊലീസ് വിവരം അറിയിച്ചു. അവര്‍ സ്റ്റേഷനില്‍ എത്തി ടികെറ്റ് സ്വീകരിച്ചു. ഹിന്ദി മാത്രം വശമുള്ള പ്രതിഭാ മണ്ഡലിന് മേല്‍വിലാസം അറിയില്ല. അതിനാല്‍ വെള്ളിയാഴ്ച ഉടമയുമായി എത്തി മേല്‍വിലാസം നല്‍കി അകൗണ്ട് തുറക്കാന്‍ നിര്‍ദേശം നല്‍കി. ടികെറ്റ് പൊലീസിന്റെ സാന്നിധ്യത്തില്‍ ലോക്കറിലേക്ക് മാറ്റി. ബാങ്കിലേക്ക് വരാനും തിരികെ മടങ്ങാനും പൊലീസ് വാഹനത്തില്‍ തന്നെ സൗകര്യം ഒരുക്കി. വെള്ളിയാഴ്ച ലോടെറി ഓഫിസില്‍ ടികെറ്റ് മാറ്റി വാങ്ങാനായും ഈ അതിഥി തൊഴിലാളി എത്തുന്നുണ്ട്.

Keywords:  Man from Bengal goes to Kerala to find work, wins Rs 80 lakh lottery, Thiruvananthapuram, News, Lottery, Business, Police, Protection, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia