പിണങ്ങി വീട്ടിലേക്ക് പോയി; ഇനി തിരിച്ചുവരില്ലെന്ന് തറപ്പിച്ചുപറഞ്ഞു; ഭാര്യയുമായുള്ള വഴക്കിനിടെ യുവാവ് നാവ് മുറിച്ചു; ഗുരുതരമായി പരിക്കേറ്റ 27കാരന്‍ ആശുപത്രിയില്‍

 


കാന്‍പുര്‍: (www.kvartha.com 16.03.2021) ഭര്‍ത്താവിനോട് പിണങ്ങി വീട്ടിലേക്ക് പോയ ഭാര്യ ഇനി തിരിച്ചുവരില്ലെന്ന് തറപ്പിച്ചു പറഞ്ഞു. ഇതേതുടര്‍ന്നുണ്ടായ വഴക്കിനിടെ യുവാവ് സ്വയം നാവ് മുറിച്ചു. ഉത്തര്‍പ്രദേശിലെ ഗോപാല്‍പുര്‍ സ്വദേശിയായ മുകേഷാണ്(27) ഭാര്യയുമായി ഫോണിലൂടെ വഴക്കിടുന്നതിനിടെ സ്വയം നാവ് മുറിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ യുവാവിനെ പിന്നീട് കാന്‍പുരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിണങ്ങി വീട്ടിലേക്ക് പോയി; ഇനി തിരിച്ചുവരില്ലെന്ന് തറപ്പിച്ചുപറഞ്ഞു; ഭാര്യയുമായുള്ള വഴക്കിനിടെ യുവാവ് നാവ് മുറിച്ചു; ഗുരുതരമായി പരിക്കേറ്റ 27കാരന്‍ ആശുപത്രിയില്‍
മുകേഷും ഭാര്യ നിഷയും തമ്മില്‍ വഴക്കിടുന്നത് പതിവായിരുന്നു. ഏതാനും ദിവസം മുമ്പ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് നിഷ സ്വന്തം വീട്ടിലേക്ക് പോവുകയും ചെയ്തു. ശനിയാഴ്ച ഭാര്യയെ ഫോണില്‍ വിളിച്ച മുകേഷ് തിരികെ വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മടങ്ങിവരാന്‍ ഭാര്യ തയ്യാറായില്ല. ഇതോടെ ദമ്പതികള്‍ തമ്മില്‍ ഫോണിലൂടെയും വഴക്കുണ്ടാക്കി. ഇതിനിടെയാണ് ബ്ലേഡ് ഉപയോഗിച്ച് മുകേഷ് സ്വയം നാവ് മുറിച്ചത്.

കരച്ചില്‍ കേട്ടെത്തിയ ബന്ധുവാണ് നാവ് അറ്റുപോയി, ചോരയൊലിച്ച് നില്‍ക്കുന്ന മുകേഷിനെ ആദ്യം കണ്ടത്. ഉടന്‍തന്നെ ബന്ധുക്കള്‍ ഇയാളെ സമീപത്തെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് കാന്‍പുരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Keywords:  Man chops off tongue following quarrel with his wife in Kanpur Dehat village, Local News, News, Phone call, Injured, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia