ബോളിവുഡ് നടിമാരുടെ ബോഡിഗാര്‍ഡ് ആക്കാമെന്ന് ജോലി വാഗ്ദാനം ചെയ്ത് വ്യവസായിയില്‍ നിന്നു 16 ലക്ഷം രൂപ കവര്‍ന്നു; ദമ്പതികള്‍ അറസ്റ്റില്‍

 




ചെന്നൈ: (www.kvartha.com 08.03.2021) ബോളിവുഡ് നടിമാരുടെ ബോഡിഗാര്‍ഡ് ആക്കാമെന്ന് ജോലി വാഗ്ദാനം ചെയ്ത് വ്യവസായിയില്‍ നിന്നു 16 ലക്ഷം രൂപ കവര്‍ന്ന ദമ്പതികള്‍ അറസ്റ്റില്‍. അണ്ണാനഗര്‍ സ്വദേശിയായ വ്യവസായി മനീഷ് ഗുപ്തയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ സ്വദേശികളായ ദീപാങ്കര്‍ദാസ് നാവിസ്, ഭാര്യ യാസ്മിന്‍ ഖാന്‍ റസൂല്‍ ബീഗം എന്നിവരാണു അറസ്റ്റിലായത്

മെന്‍ക്‌സ്‌ഹെര്‍ എന്ന വെബ്‌സൈറ്റ് വഴിയാണു ദമ്പതികള്‍ തട്ടിപ്പു നടത്തിയത്. ബോളിവുഡ് നടിമാരുടെ സുരക്ഷാ ഗാര്‍ഡ്, വിദേശ വനിതകള്‍ക്കു എസ്‌കോര്‍ട് സേവനം തുടങ്ങിയ ജോലികള്‍ക്കു അപേക്ഷ ക്ഷണിച്ചുകൊണ്ടായിരുന്ന പരസ്യം. 10,000 രൂപയായിരുന്നു റജിസ്‌ട്രേഷന്‍ ഫീസ്. റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു ഫോടോ അപ്ലോഡ് ചെയ്യാം. ചിത്രത്തിനു ലഭിക്കുന്ന ലൈകുകളുടെ അടിസ്ഥാനത്തിലാണു ജോലിക്കു വിളിക്കുകയെന്നായിരുന്നു അറിയിപ്പ്. 

ബോളിവുഡ് നടിമാരുടെ ബോഡിഗാര്‍ഡ് ആക്കാമെന്ന് ജോലി വാഗ്ദാനം ചെയ്ത് വ്യവസായിയില്‍ നിന്നു 16 ലക്ഷം രൂപ കവര്‍ന്നു; ദമ്പതികള്‍ അറസ്റ്റില്‍


2019ല്‍ റജിസ്റ്റര്‍ ചെയ്ത മനീഷ് ഇതിനകം 16.51 ലക്ഷം രൂപ പ്രതികള്‍ക്കു കൈമാറിയിട്ടുണ്ടെന്നു പരാതിയില്‍ പറയുന്നു. മുംബൈയിലാണു ദമ്പതികളെ അറസ്റ്റ് ചെയ്തത്. നേരത്തേ അശ്ലീല സിനിമകള്‍ നിര്‍മിച്ചതിനു ദമ്പതികള്‍ അറസ്റ്റിലായിരുന്നു. ദമ്പതികള്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി പണം തട്ടുന്ന റാകറ്റിലെ കണ്ണികളാണെന്നു സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

Keywords:  News, National, India, Chennai, Cheating, Couples, Police, Case, Arrest, Technology, Business, Finance, Job, Lured to become bodyguard for Bollywood actresses, Chennai man loses Rs 16 lakh to Mumbai-based couple
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia