ആരും പട്ടിണി കിടക്കരുത്; നാട്ടുകാര്‍ക്ക് സൗജന്യ സൂപെര്‍ മാര്‍കെറ്റ് ഒരുക്കി മസ്ജിദ് കമിറ്റി; ജാതിമത ഭേദമന്യേ കലവറയില്ലാത്ത കാരുണ്യ മാതൃക

 


മലപ്പുറം: (www.kvartha.com 07.03.2021) നാട്ടില്‍ ആരും പട്ടിണി കിടക്കരുതെന്ന ലക്ഷ്യത്തോടെ മസ്ജിദ് കമിറ്റി ഒരുക്കിയ സൗജന്യ സൂപെര്‍ മാര്‍കറ്റ് ശ്രദ്ധേയമാവുന്നു. മലപ്പുറം ജില്ലയിലെ മക്കരപ്പറമ്പ് കാച്ചിനിക്കാട് വെള്ളാട്ടുപറമ്പ് നൂര്‍ മസ്ജിദ്  മഹല്ല് കമിറ്റിയാണ് വ്യത്യസ്തതയാര്‍ന്ന സംരംഭത്തിന് തുടക്കം കുറിച്ചത്. 'കലവറ' എന്നാണ് സൂപെര്‍ മാര്‍കെറ്റിന് പേര് നല്‍കിയിട്ടുള്ളത്. 130 മുസ്ലിം വീടുകളും 30 ഇതര മതസ്ഥരുടെ വീടുകളുമാണ് മഹല്ല് പരിധിയിലുള്ളത്. ജാതിമത ഭേദമന്യേ എല്ലാ വീടുകളും കലവറയുടെ ഗുണഭോക്താക്കളാണ്. കലവറയ്ക്ക് സുരക്ഷാ സംവിധാനങ്ങളോ ജീവനക്കാരോ ഇല്ല എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. പരസ്പര വിശ്വാസത്തിലാണ് കലവറയുടെ നിലനില്‍പ്.

ആരും പട്ടിണി കിടക്കരുത്; നാട്ടുകാര്‍ക്ക് സൗജന്യ സൂപെര്‍ മാര്‍കെറ്റ് ഒരുക്കി മസ്ജിദ് കമിറ്റി; ജാതിമത ഭേദമന്യേ കലവറയില്ലാത്ത കാരുണ്യ മാതൃക


ഒരുദിവസം അഞ്ചംഗങ്ങളുള്ള ഒരു കുടുംബത്തിലേക്കാവശ്യമായ ഭക്ഷ്യവസ്തുക്കളാണ് സൗജന്യമായി ലഭിക്കുക. ആവശ്യമുള്ള സാധനങ്ങള്‍ എല്ലാ ദിവസവും എടുക്കാം. രാവിലെ ആറുമുതല്‍ രാത്രി എട്ടുവരെ മസ്ജിദിനോടു ചേര്‍ന്ന കലവറയിലെത്തി ഭക്ഷ്യവസ്തുക്കള്‍ തിരഞ്ഞെടുക്കാം. ഒരു ദിവസത്തേക്കാവശ്യമായ അരി, പഞ്ചസാര, കറി മസാലകള്‍, മൈദ, ഉപ്പ്, ചായപ്പൊടി തുടങ്ങിയ 22 സാധനങ്ങളുടെ പായ്കറ്റുകളാണ് ആദ്യ ഘട്ടത്തില്‍ ലഭ്യമാവുക. 

ലോക്ഡൗണ്‍ കാലഘട്ടത്തില്‍ നടന്ന സാന്ത്വന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടപ്പോള്‍ കണ്ട കാഴ്ചകളാണ് ഇത്തരമൊരു സംരഭത്തിലേക്ക് നയിച്ചതെന്ന് മഹല്ല് സെക്രടറി പെരിഞ്ചീരി മുഹമ്മദ് അലി കെവാര്‍ത്തയോട് പറഞ്ഞു. വലിയ വീടുകളില്‍ ഉള്ളവരും സുഭിഷ്ടമായി ജീവിക്കുന്നു എന്നത് മിഥ്യാധാരണയാണ്. അവിടെയും പട്ടിണിയുടെ അവസ്ഥകള്‍ ഉണ്ടാവാറുണ്ട്. ആരും വിശക്കരുതെന്ന പ്രവാചക അധ്യാപനം പിന്തുടര്‍ന്ന് കൊണ്ടാണ് ഈ സംരംഭം തുടങ്ങിയത്. കലവറയില്‍ ഒരു സുരക്ഷാ സംവിധാനവും ഇല്ലാതിരിന്നിട്ട് കൂടി മോഷണങ്ങളൊന്നും നടന്നിട്ടില്ല. ജനങ്ങള്‍ നന്നായി സഹകരിക്കുന്നുണ്ട്. എല്ലാ മഹല്ലുകളും ഇത് മാതൃകയാക്കണെമെന്നും അദ്ദേഹം അദ്ദേഹം പറഞ്ഞു പറഞ്ഞു. പ്രസിഡന്റ് കല്ലിയന്‍തൊടി അവറാന്‍, പെരിഞ്ചീരി മുഹമ്മദ് അലി, ട്രഷറര്‍ തയ്യില്‍ മുഹമ്മദ് അലി എന്നിവരുടെ നേതൃത്വത്തിലാണ് കലവറയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

സാമ്പത്തിക ശേഷിയുള്ളവര്‍ക്കും ഭക്ഷണ സാധനങ്ങളുടെ കിറ്റുകള്‍ എടുക്കാം. ഇതിന് ആനുപാതികമായി സംഭാവനകള്‍ നല്‍കിയാല്‍ മതി. എന്നാല്‍ നിര്‍ബന്ധമില്ല. സംഭാവനയിലൂടെയാണ് സൂപെര്‍ മാര്‍കെറ്റിന്റെ പ്രവര്‍ത്തനം നടക്കുന്നത്. കലവറയിലേക്കാവശ്യമായ സാധനങ്ങളും സംഭാവനയായി നല്‍കാന്‍ കമിറ്റി സൗകര്യമൊരുക്കിയിട്ടുണ്ട്. ഫോണ്‍: 9946315325

Keywords: Malappuram, Kerala, News, Masjid, Market, Shop, Help, People, Food, Theft, Supporters, Kalavara, Let no one go hungry; Masjid committee prepares free supermarket for locals; A model of mercy that has no storehouse of caste differences.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia