സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയില്‍ മുഖ്യമന്ത്രിക്കെതിരായ നീക്കം പ്രതിരോധിക്കാന്‍ എല്‍ ഡി എഫ്; കസ്റ്റംസ് ഓഫീസുകളിലേക്ക് മാര്‍ച്

 





തിരുവനന്തപുരം: (www.kvartha.com 06.03.2021) കസ്റ്റംസിന്റെ മേഖല ഓഫീസുകളിലേക്ക് എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ മാര്‍ച്. സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി മുന്‍നിര്‍ത്തി കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്പീകര്‍ പി ശ്രീരാമകൃഷ്ണനുമെതിരെ തിരിഞ്ഞ സാഹചര്യത്തിലാണ് പ്രതിരോധം കടുപ്പിക്കാനൊരുങ്ങി എല്‍ ഡി എഫ് മാര്‍ച് നടത്തുന്നത്. 

കസ്റ്റംസിന്റെ കേരളത്തിലെ മേഖലാ ഓഫീസുകളിലേക്കാണ് എല്‍ ഡി എഫ് പ്രതിഷേധ പ്രകടനം നടത്തുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഓഫീസുകളിലേക്കാണ് പ്രതിഷേധം. ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്കും സ്പീകര്‍ക്കും മൂന്ന് മന്ത്രിമാര്‍ക്കും നേരിട്ട് പങ്കുണ്ടെന്ന കസ്റ്റംസ് സത്യവാങ്മൂലം പുറത്ത് വന്ന സാഹചര്യത്തിലാണ് സമരം. കസ്റ്റംസിന്റെ നീക്കം രാഷ്ട്രീയപ്രേരിതമാണെന്നാണ് എല്‍ ഡി എഫ് ആക്ഷേപം. 

സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയില്‍ മുഖ്യമന്ത്രിക്കെതിരായ നീക്കം പ്രതിരോധിക്കാന്‍ എല്‍ ഡി എഫ്; കസ്റ്റംസ് ഓഫീസുകളിലേക്ക് മാര്‍ച്


പ്രതിഷേധ മാര്‍ചില്‍ നേതാക്കള്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിക്കാനാണ് സാധ്യത. മുഖ്യമന്ത്രിക്കായി സി പി എമ്മും എല്‍ ഡി എഫും പ്രതിരോധം തീര്‍ക്കും എന്ന കൃത്യമായ സന്ദേശം നല്‍കാനാണ് നേതൃത്വം ഉദ്ദേശിക്കുന്നത്.

Keywords:  News, Kerala, State, Thiruvananthapuram, CM, Chief Minister, Pinarayi Vijayan, LDF, Politics, Customs, Protesters, Protest, LDF to oppose move against CM; March to Customs Offices
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia