ജനങ്ങളുടെ പരാതികൾ അറിയിക്കുവാനും പാലായുടെ വികസന നിർദേശങ്ങൾക്ക് വേണ്ടിയും ജോസ് കെ മാണി നയിക്കുന്ന ഡിജിറ്റൽ ജനസമ്പർക്ക പരിപാടിക്ക് തുടക്കം കുറിച്ചു

 


കോട്ടയം: (www.kvartha.com 18.03.2021) ഇടതുമുന്നണി സ്ഥാനാർഥി ജോസ് കെ മാണിയുടെ ഡിജിറ്റൽ ജനസമ്പർക്ക പരിപാടിക്ക് തുടക്കമായി. ജനങ്ങളുടെ പരാതികളും പാലായ്ക്ക് വേണ്ടിയുള്ള വികസന നിർദേശങ്ങളും ജോസ് കെ മാണിയെ ഇതുവഴി നേരിട്ട് അറിയിക്കാം.

രണ്ട് തരത്തിലാണ് പരാതികളും നിർദേശങ്ങളും സ്വീകരിക്കുക. ഒന്ന് ഫോൺ വഴിക്കും, മറ്റൊന്ന് ഓൺലൈനായും. 8547222211 എന്ന നമ്പറിൽ ‍ഡയൽ ചെയ്താൽ ഫോണിലെ ഐവിആർഎസ് നിർദേശങ്ങളനുസരിച്ച് പരാതികളും വികസന നിർദേശങ്ങളും രേഖപ്പെടുത്താം.

ഫോൺ സൗകര്യം ഇന്ത്യയ്ക്കകത്തുള്ളവർക്ക് വേണ്ടിയും രാജ്യത്തിന് പുറത്ത് നിന്നുള്ളവർക്ക് വേണ്ടി ഓൺലൈൻ ആയി josekmani.org വെബ്സൈറ്റിലെ ഫോം പൂരിപ്പിച്ച് നൽകി പരാതികളും നിർദേശങ്ങളും നൽകുകയും ചെയ്യാം. അങ്ങനെ പരാതി നൽക്കുന്നവർക്ക് ഒടിപി ലഭിക്കും. നിർദേശം സമർപിച്ചാൽ ഒരു ഇമെയിൽ കൺഫർമേഷനും അയക്കും.

ജനങ്ങളുടെ പരാതികൾ അറിയിക്കുവാനും പാലായുടെ വികസന നിർദേശങ്ങൾക്ക് വേണ്ടിയും ജോസ് കെ മാണി നയിക്കുന്ന ഡിജിറ്റൽ ജനസമ്പർക്ക പരിപാടിക്ക് തുടക്കം കുറിച്ചു

പരാതികളിലും നിർദേശങ്ങളിലും ആവശ്യത്തിന് പുറമെ ആളുകളുടെ പേര്, സ്ഥലം, ഫോൺ നമ്പർ തുടങ്ങിയ ചുരുക്കം വിവരങ്ങൾ നൽകണം. ഒരു പരാതി അല്ലെങ്കിൽ നിർദേശം കിട്ടിയാൽ അത് ബാക് എന്റ് സംവിധാനത്തിൽ പട്ടിക രൂപത്തിൽ കിട്ടും.

ഒരോ നിർദേശത്തിന്റെ മുകളിലും ഒരോ പുരോഗതിയും പരാതി/നിർദേശത്തിനോട് ചേർത്ത് തന്നെ രേഖപ്പെടുത്താനാവും.

Keywords:  News, Assembly Election, Assembly-Election-2021, Election, Jose K Mani, Politics, Political party, Kerala, State, Top-Headlines, Launched a digital outreach program led by Jose K. Mani to inform the public about grievances and for Pala development proposals.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia