ചിന്മയ സ്‌കൂളിലെ 232 വിദ്യാര്‍ത്ഥികളെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് പുറത്താക്കിയതായി പരാതി

 



കോട്ടയം: (www.kvartha.com 04.03.2021) കോട്ടയം ഇല്ലിക്കല്‍ ചിന്മയ സ്‌കൂളില്‍ ഫീസ് നല്‍കാതിരുന്ന 232 വിദ്യാര്‍ത്ഥികളെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് പുറത്താക്കിയതായി പരാതി. പകുതി ഫീസ് നല്‍കാമെന്ന് അറിയിച്ചുവെങ്കിലും സ്‌കൂള്‍ അധികൃതര്‍ അംഗീകരിച്ചില്ലെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. 

എല്‍പി, യുപി ക്ലാസുകളിലെ കുട്ടികളെയാണ് ക്ലാസുകളില്‍ നിന്ന് പുറത്താക്കിയത്. ചര്‍ച്ചയ്ക്കെത്തിയ മാതാപിതാക്കളെ സ്‌കൂളില്‍ പ്രവേശിപ്പിച്ചില്ല. ഫീസ് ഇളവ് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ സ്‌കൂളിന് മുന്നില്‍ പ്രതിഷേധിക്കുകയാണ്.

കോവിഡ് കാലത്ത് സ്‌കൂള്‍ അടഞ്ഞുകിടന്നപ്പോഴത്തെയും ഫീസ് നല്‍കണമെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ ഫീസില്‍ ഇളവ് വേണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. സ്‌കൂള്‍ മാനേജ്മെന്റ് ഇതിന് തയാറായില്ല. 

ചിന്മയ സ്‌കൂളിലെ 232 വിദ്യാര്‍ത്ഥികളെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്ന് പുറത്താക്കിയതായി പരാതി


ഇതേ തുടര്‍ന്ന് രക്ഷിതാക്കള്‍ യോഗം ചേര്‍ന്ന് ഫീസ് അടയ്ക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സ്‌കൂളിന്റെ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്ന് കുട്ടികളെ പുറത്താക്കിയത്. 

അതേസമയം 15 ശതമാനം ഫീസ് ഇളവ് നല്‍കിയിട്ടുണ്ടെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.

Keywords:  News, Kerala, State, Kottayam, Online, Study class, Students, Parents, Education, Kottayam Illikkal Chinmaya School expelled 232 students from online classes
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia