ഏറ്റുമാനൂര്‍ സീറ്റ് കോണ്‍ഗ്രസിന് നല്‍കാം, പൂഞ്ഞാര്‍ സീറ്റ് തങ്ങള്‍ക്ക് വേണം; വിട്ടുവീഴ്ചയ്ക്ക് തയാറായി കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷം

 


കൊച്ചി: (www.kvartha.com 10.03.2021) യുഡിഎഫിലെ സീറ്റുധാരണ വൈകുന്നതിനിടെ വിട്ടുവീഴ്ചയ്ക്കു തയാറായി കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷം. ഏറ്റുമാനൂര്‍ സീറ്റു വേണമെന്ന കടുംപിടിത്തത്തില്‍ നിന്നും പിന്‍മാറാനാണ് ജോസഫ് പക്ഷത്തിന്റെ തീരുമാനം. സീറ്റ് കോണ്‍ഗ്രസിനു നല്‍കാമെന്ന നിലപാട് എടുത്തുവെങ്കിലും പൂഞ്ഞാര്‍ വേണമെന്ന ആവശ്യം മുന്നോട്ടുവച്ചിട്ടുമുണ്ട്. ഏറ്റുമാനൂര്‍ സീറ്റ് കോണ്‍ഗ്രസിന് നല്‍കാം, പൂഞ്ഞാര്‍ സീറ്റ് തങ്ങള്‍ക്ക് വേണം; വിട്ടുവീഴ്ചയ്ക്ക് തയാറായി കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷം
ഏറ്റുമാനൂരില്‍ കേരള കോണ്‍ഗ്രസിനു സീറ്റു നല്‍കുന്നതിനെതിരെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തില്‍ എതിര്‍പ് ഉയര്‍ന്നുവന്നതിന്റെ പശ്ചാത്തലത്തിലാണ് സീറ്റ് മാറാം എന്ന് ജോസഫ് പക്ഷം അറിയിച്ചിരിക്കുന്നത്. അതുപോലെ ഇടുക്കിയും മൂവാറ്റുപുഴയും തമ്മില്‍ വച്ചുമാറണമെന്ന നിര്‍ദേശവും മുന്നോട്ട് വച്ചിട്ടുണ്ട്. പത്താമത്തെ സീറ്റായി ഉടുമ്പന്‍ചോല വേണമെന്ന ആവശ്യവും ഉയര്‍ത്തി. ഈ വിവരങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു.

മൂവാറ്റുപുഴ സീറ്റ് വിട്ടു നല്‍കി ഒരു ധാരണയ്ക്ക് യുഡിഎഫ് തയാറാകുമോ എന്നതു കണ്ടറിയേണ്ട കാര്യമാണ്. പ്രാദേശികതലത്തില്‍ സീറ്റു വിട്ടുനല്‍കുന്നതിനെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. മൂവാറ്റുപുഴയിലെ സ്ഥാനാര്‍ഥി വിഷയത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ വിഭാഗീയത നിലനില്‍ക്കുന്നത് യുഡിഎഫില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ സീറ്റ് കേരള കോണ്‍ഗ്രസിനു കൈമാറാനിടയുണ്ടെന്നായിരുന്നു വിലയിരുത്തല്‍. ഇടതു മുന്നണി സ്ഥാനാര്‍ഥി പ്രഖ്യാപനം ഏതാണ്ട് പൂര്‍ത്തിയായ സാഹചര്യത്തില്‍ മുന്നണിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് എത്രയും പെട്ടെന്ന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് യുഡിഎഫിന്റെ ശ്രമം.

Keywords: Kerala Congress Joseph faction ready to give Ettumanoor seat to congress, Kochi, News, Politics, Assembly-Election-2021, Kerala Congress (j), UDF, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia