കർണാടകയിൽ രാത്രി 10 നും രാവിലെ ആറിനും ഇടയിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് വഖഫ് ബോർഡ് നിരോധിച്ചു

 


മംഗളൂരു: (www.kvartha.com 17.03.21) കർണാടകയിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിയന്ത്രിച്ച് സംസ്ഥാന വഖഫ് ബോർഡ് ഉത്തരവിറക്കി. രാത്രി 10 നും രാവിലെ ആറിനും ഇടയിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിരോധിച്ച് കൊണ്ടാണ് ഉത്തരവ്. ശബ്‌ദ മലിനീകരണം തടയുന്നതിന്റെ ഭാഗമായാണ് നിരോധനമെന്ന് വഖഫ് ബോർഡ് വ്യക്തമാക്കി. കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശത്തെ തുടർന്നാണ് വഖഫ് ബോർഡ് സർകുലർ പുറത്തിറക്കിയത്. 

കർണാടകയിൽ രാത്രി 10 നും രാവിലെ ആറിനും ഇടയിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് വഖഫ് ബോർഡ് നിരോധിച്ചു

ഈ സമയങ്ങളിൽ ബാങ്ക്, നിസ്കാരത്തിലേക്ക് ക്ഷണിക്കുന്ന മറ്റ് കാര്യങ്ങൾ എന്നിവ പാടില്ല. എന്നാൽ മരണം, ഖബറടക്കം അറിയിക്കൽ, ചന്ദ്രനെ കാണൽ തുടങ്ങിയ പ്രധാനപ്പെട്ട വിവരങ്ങൾ അറിയിക്കാൻ ഉച്ചഭാഷിണി ഉപയോഗിക്കാമെന്നും സർകുലറിൽ പറയുന്നു. ജുമുഅ ഖുത്ബ, പ്രസംഗം, സ്വലാത്, മറ്റ്‌ മത സാമൂഹിക വിജ്ഞാന പരിപാടികൾ സ്ഥാപനത്തിന്റെ അകത്ത് മാത്രം കേൾക്കുന്ന ഉച്ചഭാഷണികൾ  ഉപയോഗിച്ച് മാത്രമേ നിർവഹിക്കാവൂ.

ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോടതികൾ എന്നിവയ്ക്ക് ചുറ്റും 100 മീറ്ററിൽ കുറയാത്ത പ്രദേശം നിശബ്ദ മേഖലകളായി പ്രഖ്യാപിച്ചു. ഈ സ്ഥലങ്ങളിൽ ഉച്ചഭാഷിണി, പടക്കങ്ങൾ, ആംപ്ലിഫയറുകൾ തുടങ്ങിയവ  ഉപയോഗിക്കുന്നവർക്കെതിരെ 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം പിഴ ഈടാക്കുമെന്നും സർകുലർ വിശദീകരിക്കുന്നു.

ജനറേറ്റർ സെറ്റുകൾ, ഉച്ചഭാഷിണികൾ തുടങ്ങിയ സംവിധാനങ്ങൾ കാരണം നിരവധി മസ്ജിദുകൾക്കും ദർഗകൾക്കും ചുറ്റുമുള്ള ശബ്ദത്തിന്റെ തോത് വർധിക്കുന്നത് മനുഷ്യന്റെ ആരോഗ്യത്തെയും ജനങ്ങളുടെ മാനസിക വികാസത്തെയും ദോഷകരമായി ബാധിക്കുന്നുവെന്ന് സർകുലറിൽ പറയുന്നു.

Keywords:  Mangalore, Karnataka, News, Muslim, Loud Speakers, Health, Hospital, Education, Court, Environmental problems, In Karnataka, Karnataka Waqaf Board bans the use of loudspeakers between 10 pm and 6 am.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia