മുന്‍ മന്ത്രി രമേശ് ജാര്‍കി ഹോളിയുടേതെന്ന് ആരോപിക്കുന്ന ലൈംഗിക വിഡിയോയിലുള്ള യുവതിയെ കാണാനില്ല; തട്ടിക്കൊണ്ടുപോയതാണെന്നും മകളുടെ ജീവന്‍ അപകടത്തിലാണെന്നും മാതാപിതാക്കള്‍

 


ബംഗളൂരു: (www.kvartha.com 17.03.2021) കര്‍ണാടകയില്‍ മുന്‍ മന്ത്രി രമേശ് ജാര്‍കി ഹോളിയുടേതെന്ന് ആരോപിക്കുന്ന ലൈംഗിക വിഡിയോയിലുള്ളതായി പറയുന്ന യുവതിയെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കളുടെ പരാതി.

മുന്‍ മന്ത്രി രമേശ് ജാര്‍കി ഹോളിയുടേതെന്ന് ആരോപിക്കുന്ന ലൈംഗിക വിഡിയോയിലുള്ള യുവതിയെ കാണാനില്ല; തട്ടിക്കൊണ്ടുപോയതാണെന്നും മകളുടെ ജീവന്‍ അപകടത്തിലാണെന്നും മാതാപിതാക്കള്‍
തട്ടിക്കൊണ്ടുപോയതാണെന്നും മകളുടെ ജീവന്‍ അപകടത്തിലാണെന്നും കാട്ടിയാണ് യുവതിയുടെ മാതാപിതാക്കള്‍ ബെലഗാവി എപിഎംസി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തതായി പൊലീസ് അറിയിച്ചു. ഇതോടെ മുന്‍ മന്ത്രി ഉള്‍പെട്ട വിഡിയോ കേസ് വിവാദത്തില്‍ പുതിയ വഴിത്തിരിവുണ്ടായിരിക്കയാണ്.

യുവതിയുടെ മാതാപിതാക്കള്‍ കുവേമ്പുനഗറിലാണ് താമസം. പിതാവ് ബെലഗാവിയിലെ സ്വകാര്യ സ്ഥാപനത്തിലാണ് ജോലിചെയ്യുന്നത്. മകളെ അവസാനമായി ബന്ധപ്പെട്ടപ്പോള്‍ ജീവന്‍ അപകടത്തിലാണെന്ന് പറഞ്ഞുവെന്നും അതിനുശേഷം ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നുമാണ് മാതാപിതാക്കള്‍ പറയുന്നത്.

വിവാദ വിഡിയോ പുറത്തുവന്നതിന് പിന്നാലെ മകളെ ഫോണില്‍ വിളിച്ചിരുന്നതായി യുവതിയുടെ അമ്മയും പറഞ്ഞു. 'വിഡിയോ ടിവി ചാനലുകളില്‍ കണ്ടതോടെയാണ് അവളെ വിളിച്ചത്. വിഡിയോയിലുള്ള പെണ്‍കുട്ടിയെ കാണാന്‍ നിന്നെപ്പോലെയുണ്ടെന്നും മകളോട് പറഞ്ഞു. എന്നാല്‍ അത് താനല്ലെന്നും തനിക്ക് ഒന്നുമറിയില്ലെന്നും മകള്‍ പറഞ്ഞിരുന്നു.

വിഡിയോ വ്യാജമാണെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അവള്‍ പറഞ്ഞു. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ എത്രയും വേഗം വീട്ടിലേക്ക് വരാന്‍ അവളോട് ആവശ്യപ്പെട്ടു. എന്നാല്‍ വീട്ടിലേക്ക് വരാനാകില്ലെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നുമാണ് അവള്‍ പറഞ്ഞത് എന്നും യുവതിയുടെ മാതാവ് വെളിപ്പെടുത്തി.

അവള്‍ സുരക്ഷിതയാണെന്നാണ് ആദ്യം പറഞ്ഞത്. ഫോണിലൂടെ മെസേജുകളും അയച്ചിരുന്നു. പിന്നീട് അവളെ ബന്ധപ്പെടരുതെന്ന് ആവശ്യപ്പെട്ടു. ഇപ്പോള്‍ മകളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. അവള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വിഡിയോ കണ്ടതോടെയാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും മാതാവ് പറഞ്ഞു.

മന്ത്രി രമേശ് ജാര്‍കി ഹോളി ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന ആരോപണത്തിന് പിന്നാലെയാണ് വിവാദ ലൈംഗിക വിഡിയോയും പുറത്തുവന്നത്. പിന്നാലെ രമേശ് ജാര്‍കി ഹോളി മന്ത്രിസ്ഥാനം രാജിവെച്ചു. എന്നാല്‍ വിഡിയോ വ്യാജമാണെന്നും കോടികള്‍ മുടക്കിയാണ് തനിക്കെതിരെ ഗൂഢാലോചന നടത്തിയതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. സംഭവത്തില്‍ പരാതി നല്‍കുകയും പൊലീസ് കേസെടുക്കുകയും ചെയ്തു.

ഇതിനിടെ, രമേശ് ജാര്‍കി ഹോളിക്കെതിരെ പരാതി നല്‍കിയ സാമൂഹിക പ്രവര്‍ത്തകന്‍ ദിനേശ് കലഹിള്ളി പരാതി പിന്‍വലിച്ചതും ഏറെ ചര്‍ച്ചയായി. ഇതിനുപിന്നാലെയാണ് ലൈംഗിക വിഡിയോയെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും വെളിപ്പെടുത്തി യുവതിയുടെ വിഡിയോയും പുറത്തുവന്നത്. സര്‍ക്കാര്‍ തനിക്ക് സംരക്ഷണം നല്‍കണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നു.

Keywords:  Karnataka CD scandal: Family claims woman kidnapped, life in danger; files complaint, Bangalore, News, Karnataka, Minister, Allegation, Police Station, Complaint, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia