ചർചകൾക്കും കാത്തിരിപ്പിനുമൊടുവിൽ നേമത്തെ യുഡിഎഫ് സ്ഥാനാർഥിയാവാൻ കെ മുരളീധരൻ

 


തിരുവനന്തപുരം: (www.kvartha.com 14.03.2021) ഏറെ നാളത്തെ ചർചകൾക്ക് ഒടുവിൽ നേമത്തെ സ്ഥാനാർഥിയായി കരുത്ത് തെളിയിക്കാൻ കെ മുരളീധരൻ രംഗത്ത്.

ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പ് തന്നെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങൾ തുടങ്ങുന്നതിനുള്ള ആവശേത്തിലും സന്തോഷത്തിലുമാണ് അണികൾ. ബൂത് കമിറ്റികൾ സജീവമായെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. കെ മുരളീധരന്റെ വ്യക്തി പ്രഭാവവും സ്ഥാനാര്‍ഥിയായി എത്തുമ്പോൾ സംഘടനാ രംഗത്ത് ഉണ്ടാകുന്ന ഉണര്‍വും നേട്ടമാകുമെന്നാണ് പാർടിയുടെയും പ്രവർത്തകരുടെയും പ്രതീക്ഷ.

ചർചകൾക്കും കാത്തിരിപ്പിനുമൊടുവിൽ നേമത്തെ യുഡിഎഫ് സ്ഥാനാർഥിയാവാൻ കെ മുരളീധരൻ

ഇടത് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച വി ശിവൻകുട്ടി ഇതിനകം തന്നെ നേമം മണ്ഡലത്തിൽ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി സജീവമാണ്. 2016 ൽ സംസ്ഥാന രാഷ്ട്രീയത്തിൽ ആദ്യ നിയമസഭാ സീറ്റ് പിടിച്ച് ചരിത്രം സൃഷ്ടിച്ച ബിജെപി കുമ്മനം രാജശേഖരനിലൂടെ മണ്ഡലം എന്ത് വിലകൊടുത്തും നിലനിര്‍ത്താനുള്ള പരിശ്രമത്തിലുമാണ്. കെ മുരളീധരൻ കൂടി നേമത്ത് സ്ഥാനാര്‍ഥിയായി എത്തുന്നതിലൂടെ കടുത്ത ത്രികോണ മത്സരത്തിന് സാക്ഷിയാവും നേമം മണ്ഡലം.

Keywords:  News, Politics, Assembly Election, Assembly-Election-2021, Election, K.Muraleedaran, UDF, Congress, Thiruvananthapuram, Kerala, State, Top-Headlines, K Muraleedharan to become the Nemam UDF candidate after discussions and waiting. < !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia